ലോക യുവജന സമ്മേളനത്തിനിടെ അത്ഭുതകരമായ രോ​ഗ സൗഖ്യം ലഭിച്ച സ്പാനിഷ് യുവതിയുടെ പിതാവിന്റെ ശ്രദ്ധേയമായ സാക്ഷ്യം

ലോക യുവജന സമ്മേളനത്തിനിടെ അത്ഭുതകരമായ രോ​ഗ സൗഖ്യം ലഭിച്ച സ്പാനിഷ് യുവതിയുടെ പിതാവിന്റെ ശ്രദ്ധേയമായ സാക്ഷ്യം

ലിസ്ബൺ: ലോക യുവജന സമ്മേളനത്തിനിടെ അത്ഭുതകരമായി കാഴ്ച ശക്തി തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് സ്പാനിഷ് തീർത്ഥാടകയായ ജിമെന എന്ന പതിനാറുകാരിയുടെ പിതാവും കുടുംബാ​ഗങ്ങളും. അടുത്തിടെ ലിസ്ബണിൽ നടന്ന യുവജന സമ്മേളനത്തിനിടെ മഞ്ഞ് മാതാവിനോട് നൊവേന ചൊല്ലി പ്രാർത്ഥിച്ചതിനുശേഷം വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചതിന് പിന്നാലെയാണ് പതിനാറുകാരിക്ക് കാഴ്ച തിരികെ കിട്ടിയത്.

സംഭവത്തെക്കുറിച്ച് ജിമെനയുടെ അച്ഛൻ പറയുന്നതിങ്ങനെ: 'രണ്ടര വർഷമായി ജിമെനയ്ക്ക് കണ്ണുകളിൽ തകാരാറുണ്ട്. നിരവധി ചികിത്സകൾ ഇതിനോടകം നടത്തി. എങ്കിലും ഫലമുണ്ടായില്ല. ഇത്രയധികം ചികിത്സ നടത്തിയിട്ടും ഫലമുണ്ടാകാത്തതിന്റെ കാരണം വിശദീകരിക്കാൻ ഡോക്ടർമാർക്ക് പോലും സാധിച്ചില്ല. ഒരു വർഷത്തിലേറെയായി ഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെ ജപ്പാനിലാണ് അത്യാധുനിക ചികിത്സ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ പുരോഗതി ഉണ്ടായില്ല. മരുന്നുകളും ചികിത്സയും ഛർദി, തലവേദന, ക്ഷീണം പോലുള്ള പല പാർശ്വഫലങ്ങൾ അവളിൽ സൃഷ്ടിച്ചു.

എല്ലാ ഓപ്ഷനുകളും തീർന്നെന്നും ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും മെഡിക്കൽ ടീം പറ‍ഞ്ഞു. മരുന്ന് നിർത്താൻ ആവശ്യപ്പെട്ടത് ജിമെനയാണ്. അവൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. മകൾ സുഖം പ്രാപിക്കുമെന്ന ബോധ്യം എപ്പോഴും ഞങ്ങൾക്ക് ഉണ്ടായിരുന്നു. കാഴ്ച ശക്തി തിരികെ കിട്ടിയതിനുശേഷം മകൾ ഞങ്ങളെ ഫോണിൽ വിളിച്ചു. ഞാൻ കാണുന്നു... ഞാൻ കാണുന്നു... എന്ന് പറഞ്ഞ് അവൾ കരയുകയായിരുന്നു.

പിന്നാലെ കുർബാന അർപ്പിച്ച വൈദികനെ വിളിച്ചു. ഇത് അവിശ്വസനീയമായ സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാനയ്ക്ക് പോകുന്നതിന് മുമ്പ് അവൾ കുമ്പസാരിക്കാൻ പോയി വളരെ ആവേശത്തിലായിരുന്നു ജിമെന. അവളിൽ എന്തോ പ്രത്യേകത തോന്നി. കണ്ണുകൾ തുറക്കാൻ ഭയപ്പെട്ടു. എന്നാലും വിശ്വാസത്തോടെ കണ്ണ് തുറന്നപ്പോൾ അവൾക്ക് എല്ലാം കാണാൻ സാധിച്ചു. അവൾ കരയാൻ തുടങ്ങി, അവളുടെ സുഹൃത്തുക്കൾക്ക് അവസാനം അവരെ കണ്ടതിനേക്കാൾ രണ്ടര വയസ്സ് കൂടുതലുണ്ടെന്ന് തിരിച്ചറിഞ്ഞു'. ദൈവം പ്രവർത്തിച്ച മഹത്തായ അത്ഭുതത്തിന്റെ സന്തോഷത്തിലാണ് കുടുംബം ഒന്നടങ്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26