പെര്‍ത്ത് ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലിലെ 50 ജീവനക്കാര്‍ക്ക് ഓസ്‌ട്രേലിയയിലെ സൂപ്പര്‍ ലോട്ടോ; സമ്മാനമായി ലഭിക്കുന്നത് 40 ലക്ഷം ഡോളര്‍

പെര്‍ത്ത് ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലിലെ 50 ജീവനക്കാര്‍ക്ക് ഓസ്‌ട്രേലിയയിലെ സൂപ്പര്‍ ലോട്ടോ; സമ്മാനമായി ലഭിക്കുന്നത് 40 ലക്ഷം ഡോളര്‍

പെര്‍ത്ത്: നറുക്കെടുപ്പിന്റെ രൂപത്തില്‍ അപ്രതീക്ഷിത ഭാഗ്യം കൈവെള്ളയിലെത്തിയതിന്റെ ആഹ്‌ളാദത്തിലാണ് പെര്‍ത്ത് ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലിലെ 50 ജീവനക്കാര്‍. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നറുക്കെടുപ്പുകളിലൊന്നായ സാറ്റര്‍ഡേ ലോട്ടോ സൂപ്പര്‍ഡ്രോയില്‍ വിജയികളായിരിക്കുകയാണ് ആശുപത്രിയിലെ ജീവനക്കാര്‍. സപ്ലൈസ് സ്റ്റാഫ്, ക്ലീനര്‍മാര്‍, ക്ലിനിക്കല്‍ നഴ്സ് സ്‌പെഷ്യലിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടെ 50 പേരാണ് നറുക്കെടുപ്പില്‍ ഒരുമിച്ച് വിജയികളായത്. മലയാളികളായ രണ്ട് ആശുപത്രി ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. 40 ലക്ഷം ഡോളറാണ് സമ്മാനത്തുക.

ഓരോരുത്തരും 80,000 ഡോളര്‍ വീതം (ഏകദേശം 40 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) സമ്മാനത്തുക പങ്കിടും. പെര്‍ത്ത് നഗരമായ ബാസെന്‍ഡീനിലെ ഏജന്‍സിയില്‍ നിന്നാണ് സമ്മാനാര്‍ഹമായ നാലു ദശലക്ഷം ഡോളറിന്റെ ലോട്ടറി ടിക്കറ്റ് വാങ്ങിയത്.

അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയതിന്റെ ആഹ്‌ളാദത്തിലാണ് ജീവനക്കാര്‍. പലരും വായ്പകള്‍ ഉള്‍പ്പെടെയുള്ള കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങി.

സംഘത്തിലെ ഏക നഴ്‌സാണ് ജെനിവീവ് സ്റ്റേസി. കഴിഞ്ഞ വര്‍ഷം അവസാനം ജെനിവീവിന്റെ ഭര്‍ത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് കുടുംബത്തിന് ആശ്വാസമായി പണം ലഭിക്കുന്നത്. വിജയം അവിശ്വസനീയമാണെന്ന് അവര്‍ റഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.