കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും.
നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ വൈദ്യുതി പുറത്തു നിന്നും പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇലക്ട്രിസിറ്റി ബോര്‍ഡോ സര്‍ക്കാരോ അല്ല ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. അത് റെഗുലേറ്ററി കമ്മീഷനാണ്. പര്‍ച്ചേസ് കൂടി നോക്കിയിട്ടേ, അതിന് എത്ര റേറ്റ് വരുന്നൂ തുടങ്ങിയവ നോക്കിയിട്ടേ ചാര്‍ജ് വര്‍ധനയില്‍ തീരുമാനമെടുക്കൂ. ദിവസം 10 കോടി രൂപയുടെ വൈദ്യുതി അധികം വാങ്ങേണ്ട സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തവണ അധികം വെള്ളമുണ്ടായിരുന്നതുകൊണ്ട് ആയിരം കോടി രൂപയ്ക്ക് വിറ്റു. അതാണ് ലാഭത്തില്‍ പോയത്. എന്നാല്‍ ഇത്തവണ അതുണ്ടാകില്ല. 400 മെഗാവാട്ടിന്റെ കുറവാണുള്ളത്. അതിനായി ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.