കൊച്ചി: മഹാരാജാസ് കോളജില്‍ അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ അധ്യാപകനൊപ്പമെന്ന് കെഎസ്‌യു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണ്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതി നല്‍കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. മുഹമ്മദ് ഫാസിലിന് സംഭവവുമായി ബന്ധമില്ല. ഗൂഢാലോചനയില്‍ മാധ്യമങ്ങളും കൂട്ട് നിന്നുവെന്ന് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വിഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളജിന്റെ നടപടി.
എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി അധ്യാപകന്‍ ഡോക്ടര്‍ പ്രിയേഷ് രംഗത്തെത്തി. മറ്റു അധ്യാപകരുടെ ക്ലാസുകളില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. കുട്ടികള്‍ തെറ്റു മനസിലാക്കണം. അതിനാണ് പരാതി നല്‍കിയതെന്നും പ്രിയേഷ് പറഞ്ഞു. കുട്ടികളുടെ നടപടി വേദനിപ്പിച്ചു എന്ന് ഡോക്ടര്‍ പ്രിയേഷ് പറഞ്ഞു. തനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടല്ലേ ഇങ്ങനെ ചെയ്തതെന്ന് പ്രിയേഷ് ചോദിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.