ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-9)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-9)

താഴെ എൽസ്സമ്മയുടെ ആക്രോശം....!
'നീ ഏതാടാ കൊച്ചനേ..?'
'ആരു പറഞ്ഞിട്ടാടാ..ഇതൊക്കെ, ഇങ്ങോട്ട്
എഴുന്നള്ളിച്ചത്..?'
'എടീ ലൈലേ.., ബീനാ.., മഞ്ജുഷേ..മല്ലികേ..
ഇതൊന്നും എനിക്ക് വയറ്റിൽ പിടിക്കില്ലെന്ന്
അറിയില്ലേ...നാശങ്ങൾ..!' പിന്നെ അറബീൽ
കുറെ പദസമുച്ചയങ്ങളുടെ അവിയലും..!
'ഇവിടുത്തെ സുബേദാറങ്ങൂന്ന് വിളിച്ചു-
പറഞ്ഞിട്ട്.., ഞാലിക്കണ്ടം കവലേലെ..
അന്തോണിച്ചേട്ടന്റെ കടേന്നാ കൊച്ചമ്മേ..'!
പയ്യൻ ഭവ്യതയോടെ അറിയിച്ചു.
' ആഹാ...അത്രയ്കായോ അയാൾ...?'
സംഗതി മൊത്തത്തിൽ ഗുലുമാലായി....!
മാർജ്ജാരനേ മുഖാമുഖം കണ്ടാലുള്ളതായ
മൂഷികരുടെ വെപ്രാളത്തോടെ, മക്കളെല്ലാം
മാളങ്ങളിലേക്ക് പാഞ്ഞു..!
പാഞ്ഞുപോകുമുമ്പ്.., സുബേദാറിന്റെ
കൊമ്പൻ മീശയിൽ... ഇളയമകൾ കാര്യമായി
തലോടിയിട്ട് പറഞ്ഞു...
'ഇനിയെല്ലാം അപ്പായുടെ മിടുക്ക്പോലെ -
ഹോഗാ..; ജയ് ജവാൻ..ജയ് മേരാ ദോശാ..;
"ഈ ഒണക്കതള്ള ശരിയാകത്തില്ലല്ലോ;
കർത്താവേ..നീ കരുണാമയനാണേ.."
കാശുമായി ഈശോച്ചൻ പടിയിറങ്ങിവന്നു!
'എന്താ പ്രശ്നം..?'
'ആരോട് ചോദിച്ചിട്ടാ ഇതൊക്കെ വിളിച്ചു
വരുത്തിയത്..?എനിക്കത് അറിയണം..'
'വിശപ്പിന്റെ വിളിയല്ലേ എൽസ്സേ..; നീയൊന്ന്
അടങ്ങു പെണ്ണുമ്പിള്ളേ; നമ്മുടെ പിള്ളാര്
കഴിച്ചോട്ടെന്നേ...'
പരിസരബോധം മറന്ന്, തള്ള അലറി..!
ആഹാരസാധനങ്ങൾ, അയാൾ തീൻമേശ-
യിലേക്ക് ഇറക്കി വെച്ചു..!'
'ഓടിയോടി വായോ..ചൂടോടെ കഴിക്കാമേ..'
കോഴിക്കാലെടുത്ത് കഴിക്കാൻ ഈശോച്ചൻ
ശ്രമിച്ചതും..., എൽസ്സയത് തട്ടിത്തെറിപ്പിച്ചു..!
'ഠേ..ഠേ.!' സാബിന്റ കരങ്ങൾ വിളയാടി..!
കുട്ടികളാരുംതന്നേ, തടയുവാൻഎത്തിയില്ല..!
പാളയത്തിനകത്തേ ശത്രുവിനേ അയാൾ
അന്ന്.. ആദ്യമായി.., പഞ്ഞിക്കിട്ടു..!
ക്രമസമാധാനം പുനസ്ഥാപിക്കപ്പെട്ടു..!
വലിയവീട്ടിൽ..,മൂകത തളംകെട്ടി നിൽക്കുന്നു!
എല്ലാവരും ലൈലയുടെ മുറിയിൽ ഒന്നിച്ചു.!
'ഈ വീട്ടിലെ.., ഒരു കടങ്കഥയുടെ ചുരുൾ
അഴിഞ്ഞേക്കാവുന്നതായ ഒരു രഹസ്യം
ഞാൻ പറയാം.! ആരും ഒച്ച വെയ്ക്കരുത്.!
ഒരു പത്രപ്രവർത്തകയുടെ തോന്നൽമാത്രം
ആകാം. പക്ഷേ ' ഡി.എൻ.എ' ചെയ്യണം..!'
ലൈല സാവകാശം ദീർഘശ്വാസം വിട്ടു.!
'ഒരാഴ്ചയോളം നീണ്ടുപോയ വനവാസം...
സമ്മാനിച്ച കഥ എന്താണാവോ..?!
മൊബൈലിൽ പകർത്തിയ ഫോട്ടോകൾ,
അവരെ കാണിച്ചു,! എല്ലാവർക്കും ലൈല
ഫോട്ടോകൾ അയച്ചു കൊടുത്തു..!
'അപ്പയോടു പറയാറായിട്ടില്ല.! നമ്മുടെ തള്ള
അറിയരുത്. നമ്മുടെ സംശയം, ആദ്യം
ഡോക്ടർ വിനീതുമായി പങ്കുവെയ്കാം..!'
സഭ പിരിച്ചുവിട്ടു..!
………………..( തു ട രും )...............

മറ്റ് ഭാഗങ്ങൾ വായികുവാൻ ഇവിടെ നോക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26