വിസ-താമസവിസ കൃത്രിമം നടത്തിയാല്‍ 10 വ‍ർഷം ജയില്‍ ശിക്ഷ

വിസ-താമസവിസ കൃത്രിമം നടത്തിയാല്‍ 10 വ‍ർഷം ജയില്‍ ശിക്ഷ

ദുബായ്: വിസയിലോ താമസവിസയിലോ കൃത്രിമം നടത്തിയാല്‍ 10 വ‍ർഷം ജയില്‍ ശിക്ഷ കിട്ടുമെന്ന് ഓ‍ർമ്മപ്പെടുത്തി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍. വിസയിലോ താമസവിസയിലോ ഇതുമായി ബന്ധപ്പെട്ട രേഖകളിലോ കൃത്രിമം നടത്തിയാല്‍ ജയില്‍ ശിക്ഷയും പിഴയും കിട്ടുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ഓർമ്മപ്പെടുത്തുന്നു.

കൃത്രിമം നടത്തിയ വ്യക്തിക്ക് മാത്രമല്ല, കൃത്രിമ രേഖകളാണെന്ന ബോധ്യത്തോടെ അത് ഉപയോഗിച്ചയാള്‍ക്കും ശിക്ഷ കിട്ടും. അധികൃതരുടെ കണക്കുകള്‍ അനുസരിച്ച് 10,576 അനധികൃത താമസക്കാരെ കണ്ടെത്തിയിരുന്നു. രാജ്യത്ത് അതിക്രമിച്ച് കയറിയവരടക്കമുളളവർ ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നു. 

വിസാ കാലാവധി കഴിഞ്ഞും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.
രേഖകളില്‍ ഒരക്ഷരമോ അക്കമോ മാറ്റുന്നതും നീക്കം ചെയ്യുന്നതും വ്യാജ രേഖചമയ്ക്കുന്നതിന്‍റെ പരിധിയില്‍ വരും. വ്യാജ ഒപ്പ്, മുദ്ര, വിരലടയാളം എന്നിവയും, രേഖകള്‍ കൃത്രിമമായി നിർമ്മിക്കുകയെന്നുളളതും നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് നിയമവിദഗ്ധർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.