ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ വിലക്ക് ജനുവരി ഏഴു വരെ നീട്ടി

ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ  വിലക്ക് ജനുവരി ഏഴു വരെ നീട്ടി

ന്യൂഡല്‍ഹി : ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി ഏഴു വരെ നീട്ടി. കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനില്‍ ജനിതക വകഭേദം വന്ന അതിവേഗ വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ബ്രിട്ടനില്‍ അതിവേഗ വൈറസ് വ്യാപനം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രാജ്യത്തേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ഈ മാസം 31 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം നീട്ടിയത്.

അതിനിടെ ബ്രിട്ടനിലെ അതിവേഗ വൈറസ് ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് തന്നെ 14 പേര്‍ക്ക് കൂടിയാണ് അതിവേഗ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ബ്രിട്ടനിലെ ജനിതക വകഭേദം വന്ന വൈറസ് ബാധിതരുടെ എണ്ണം 20 ആയി ഉയര്‍ന്നു.

പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിമാനത്താവളങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.