മുന്‍ എസ്എഫ്‌ഐ നേതാവ് പ്രതിയായ വ്യാജ ഡിഗ്രി കേസ്; മുഖ്യപ്രതി മുഹമ്മദ് റിയാസ് പിടിയില്‍

 മുന്‍ എസ്എഫ്‌ഐ നേതാവ് പ്രതിയായ വ്യാജ ഡിഗ്രി കേസ്; മുഖ്യപ്രതി മുഹമ്മദ് റിയാസ് പിടിയില്‍

കായംകുളം: മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പ്രതിയായ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ മുഖ്യപ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസാണ് അറസ്റ്റിലായത്. ചെന്നൈയില്‍ എഡ്യൂ കെയര്‍ എന്ന സ്ഥാപനം നടത്തിവരികയാണ് റിയാസിപ്പോള്‍. കേസിലെ മൂന്നാം പ്രതി സാജു ശശിധരന് ഇയാളാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയത്.

കായംകുളം പൊലീസ് ചെന്നൈയിലെത്തിയാണ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് പ്രതിഫലമായി നാല്‍പ്പതിനായിരം രൂപ നല്‍കിയതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ഫോണ്‍കോള്‍ രേഖകളക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

കായംകുളം എംഎസ്എം കോളജില്‍ ബികോമിന് തോറ്റ നിഖില്‍ തോമസ് ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി എംകോമിന് പ്രവേശനം നേടുകയായിരുന്നു. സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് കേരള സര്‍വകലാശാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ തിരിച്ചറിഞ്ഞില്ലെന്നത് ഗൗരവകരമാണെന്നും പ്രിന്‍സിപ്പലിനും കോമേഴ്‌സ് വകുപ്പ് മേധാവിക്കുമെതിരേ നടപടിയെടുക്കാനുമാണ് സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.