മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീട്ടില്‍ റവന്യു വകുപ്പ് നടത്തിയ പരിശോധന പൂര്‍ത്തിയായി

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീട്ടില്‍ റവന്യു വകുപ്പ് നടത്തിയ പരിശോധന പൂര്‍ത്തിയായി

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീട്ടില്‍ റവന്യു വകുപ്പ് നടത്തിയ പരിശോധന പൂര്‍ത്തിയായി. കോതമംഗലം താലൂക്കിലെ റവന്യു സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

എംഎല്‍എയുടെ വീട്ടിലേക്കുള്ള റോഡ് മണ്ണിട്ട് നികത്തി കെട്ടുന്നതിനേചൊല്ലി നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇവിടെ അനധികൃതമായി ഭൂമി നികത്തിയെന്ന് ആരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ എംഎല്‍എക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലന്‍സ് സര്‍വേ നടത്താന്‍ റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയത്.

എന്നാല്‍, എത്ര തവണ വേണമെങ്കിലും പരിശോധന നടത്തട്ടെയെന്നും തനിക്ക് പ്രശ്‌നമില്ലെന്നും എംഎല്‍എ പ്രതികരിച്ചു. വീടിന്റെ മുന്നിലുള്ള റോഡില്‍ പണി നടന്നപ്പോള്‍ വഴിക്ക് ആവശ്യത്തിന് വീതി എടുത്തുകൊള്ളാന്‍ താന്‍ പിഡബ്ല്യുഡിയെ അറിയിച്ചു.

പക്ഷേ, റോഡിന് വീതി കുട്ടിക്കഴിഞ്ഞപ്പോള്‍ വാഹനം ഇറക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. വാഹനം പാര്‍ക്ക് ചെയ്യാന്‍ വേണ്ടി ഒന്നര സെന്റോളം സ്ഥലം മണ്ണിട്ട് ഉയര്‍ത്തി. ആ സ്ഥലം പാടമാണെന്ന ആരോപണം തെറ്റാണെന്നും എംഎല്‍എ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.