സോളാർ പീഡനക്കേസ്; കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

സോളാർ പീഡനക്കേസ്; കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

തിരുവനന്തപുരം: സോളാർ കേസിലെ പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന് എതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ റിപ്പോർട്ട് അംഗീകരിച്ചത്.

കെസി വേണുഗോപാൽ തന്നെ ക്രൂരമായി ബലാലാൽസംഗം ചെയ്‌തുവെന്നാണ് സോളാർ കേസിലെ പരാതിക്കാരി ആരോപിക്കുന്നത്. മന്ത്രിയായിരുന്ന എപി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡനത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടേണ്ടി വന്നതായും ഇവർ ആരോപിച്ചിരുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

നാല് വർഷത്തോളം കേരള പൊലീസ് അന്വേഷിച്ചിട്ടും ലൈംഗിക പീഡന പരാതിയിൽ തെളിവ് കണ്ടെത്താനായിരുന്നില്ല. ഇതേ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. സോളാർ കേസ് പ്രതിയുടെ പരാതി വ്യാജമെന്ന് തുടക്കം മുതലേ കോൺഗ്രസ് പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.