ന്യൂഡൽഹി: കോൺഗ്രസിന്റെ മുപ്പത്തിയൊമ്പത് അംഗ പ്രവർത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെട്ട സമിതി അംഗങ്ങളുടെ വിവരങ്ങളാണ് മല്ലികാർജുന ഖാർഗെ പങ്കുവെച്ചത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയെ നിലനിർത്തി. കേരളത്തിൽ നിന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും എ.കെ.ആന്റണിയേയും കൂടാതെ ഡോ. ശശി തരൂരും ഇടം പിടിച്ചു.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്. പത്തൊമ്പവർഷത്തിനു ശേഷമാണ് രമേശ് ചെന്നിത്തല പ്രവർത്തക സമിതിയിലേക്കെത്തുന്നത്. ദളിത് വിഭാഗത്തിന്റെ പ്രതിനിധിയായായി പ്രത്യേക ക്ഷണിതാവായാണ് കൊടിക്കുന്നിൽ സുരേഷിനെ ഉൾപ്പെടുത്തിയത്.
രാജസ്ഥാനിൽനിന്ന് സച്ചിൻ പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവ നേതാവ് കനയ്യ കുമാറിനെ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രവർത്തക സമിതി അംഗങ്ങൾ
മല്ലികാർജുൻ ഖാർഗെ
സോണിയ ഗാന്ധി
മൻമോഹൻ സിങ്
രാഹുൽ ഗാന്ധി
അധിർ രഞ്ജൻ ചൗധരി
എ.ക.ആന്റണി
അംബിക സോണി
മീര കുമാർ
ദിഗ് വിജയ് സിങ്
പി.ചിദംബരം
താരിഖ് അൻവർ
ലാൽ തൻഹാവാല
മുകുൾ വാസ്‌നിക്
ആനന്ദ് ശർമ
അശോക് റാവു ചവാൻ
അജയ് മാക്കൻ
ചരഞ്ജിത്ത് സിങ് ചന്നി
പ്രിയങ്ക ഗാന്ധി
കുമാരി സെൽജ
ഗൈഖംഗം
രഘുവീര റെഡ്ഡി
ശശി തരൂർ
ടി.സാഹു
അഭിഷേക് മനു സിങ്‌വി
സൽമാൻ ഖുർഷിദ്
ജയറാം രമേശ്
ജിതേന്ദ്ര സിങ്
രന്ദീപ് സിങ് സുർജെവാല
സച്ചിൻ പൈലറ്റ്
ദീപക് ബാബരിയ
ജഗദീഷ് ഠാക്കൂർ
ജി.എ.മിർ
അവിനാഷ് പാണ്ഡെ
ദീപ ദാസ് മുൻഷി
മഹേന്ദ്ര സിങ്ജീത് മാളവ്യ
ഗൗരവ് ഗൊഗോയ്
സയീദ് നസീർ ഹുസൈൻ
കമലേശ്വർ പട്ടേൽ
കെ.സി.വേണുഗോപാൽ
സ്ഥിരം ക്ഷണിതാക്കൾ
വീരപ്പ മൊയ്‌ലി
ഹരീഷ് റാവത്ത്
പവൻ കുമാർ ബൻസാൽ
മോഹൻ പ്രകാശ്
രമേശ് ചെന്നിത്തല
ബി.കെ.ഹരിപ്രസാദ്
താരീഖ് ഹമീദ് ഖറ
ദീപേന്ദർ സിങ് ഹൂഡ
ഗിരീഷ് രായ ചോദൻകർ
ടി.സുബ്ബരാമി റെഡ്ഡി
കെ.രാജു
ചന്ദ്രകാന്ത് ഹാൻഡോർ
മീനാക്ഷി നടരാജൻ
ഫുലോ ദേവി നേതാം
ദാമോദർ രാജ നരസിംഹ
സുദീപ് റോയ് ബർമൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.