കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു.
പൂര്‍ണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ് താന്‍. ഒരു ആശങ്കയും ഭയപ്പാടും ഇല്ല. ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ സുഖകരമായ ഉത്തരം നല്‍കിയിട്ടുണ്ട്. ഇ.ഡി അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നു. ഭയപ്പെടുന്ന കൂട്ടര്‍ക്കല്ലേ പ്രശ്‌നമുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും 30 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനുണ്ടെന്നും അദേഹം അറിയിച്ചു.
വ്യാജ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ ഇ.ഡി ചോദ്യം ചെയ്തത്. മോന്‍സനില്‍ നിന്ന് സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെ.പി.സി.സി പ്രസിഡന്റിനെതിരെ കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകണമെന്നറിയിച്ചായിരുന്നു ആദ്യം നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ചില പരിപാടികള്‍ ഉള്ളതിനാല്‍ ചൊവ്വാഴ്ച ഹാജരാകാമെന്ന് സുധാകരന്റെ പ്രതിനിധി ഇ.ഡി ഓഫീസില്‍ നേരിട്ടെത്തി രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.