ബംഗളുരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ ശേഷം ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. എക്സിലാണ് ഐഎസ്ആര്‍ഒ ചിത്രം പങ്കുവെച്ചത്. ലാന്‍ഡറിലെ ലാന്‍ഡിങ് ഇമേജര്‍ ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്.
ചന്ദ്രയാന്‍ പേടകം ഇറങ്ങിയ സ്ഥലമാണ് ചിത്രത്തില്‍ കാണുന്നത്. പേടകത്തിന്റെ ഒരു കാലിന്റെ നിഴലും ചിത്രത്തില്‍ കാണാം. പാറകളും മറ്റുമില്ലാത്ത താരതമ്യേന പരന്നു കിടക്കുന്ന പ്രതലമാണ് ചന്ദ്രയാന്‍ 3 ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തത് എന്നും ഐഎസ്ആര്‍ഒ പറയുന്നു.
ചന്ദ്രനില്‍ ഇറങ്ങുന്നതിനിടെ ചന്ദ്രയാന്‍ പകര്‍ത്തിയ ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തു വിട്ടിട്ടുണ്ട്. ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ചന്ദ്രയാന്‍ 3 പേടകവും ബംഗളുരുവിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്സും തമ്മിലുള്ള ആശയ വിനിമയം സ്ഥാപിക്കപ്പെട്ടതിന് ശേഷമാണ് ഈ ചിത്രങ്ങള്‍ ഭൂമിയിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.