ഇനി യാത്ര സുരക്ഷിതമാക്കാം; 'ട്രാക്ക് മൈ ട്രിപ്പ്' ഫീച്ചറുമായി കേരള പൊലീസ്

ഇനി യാത്ര സുരക്ഷിതമാക്കാം; 'ട്രാക്ക് മൈ ട്രിപ്പ്' ഫീച്ചറുമായി കേരള പൊലീസ്

തിരുവനന്തപുരം: നമ്മുടെ യാത്രകള്‍ സുരക്ഷിതമാക്കാന്‍ പോല്‍ - ആപ്പിന്റെ സഹായത്തോടെ ഇപ്പോള്‍ സാധിക്കും. പൊതുജനങ്ങളുടെ യാത്ര സുരക്ഷിതമാക്കാനും ആവശ്യമെങ്കില്‍ യാത്രാവേളയില്‍ പൊലീസ് സഹായം ലഭ്യമാക്കാനുമുള്ള സേവനമാണിത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സൗജന്യ സേവനം വളരെ സഹായകരമാണ്.

പോല്‍ - ആപ്പില്‍ രജിസ്റ്റര്‍ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ ട്രാക്ക് മൈ ട്രിപ്പ് ഓപ്ഷനില്‍ അപ് ലോഡ് ചെയ്യണം. തുടര്‍ന്ന് യാത്രാവിവരം അറിയിക്കാന്‍ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകള്‍ വരെ നല്‍കാം) ഫോണ്‍ നമ്പര്‍ കൂടി നല്‍കി സേവ് ചെയ്യണം.

ആ നമ്പറുകളിലേക്ക് യാത്രയുടെ ട്രാക്കിങ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്ചര്‍ ചെയ്ത് എസ്എംഎസ് അയയ്ക്കും. എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ യാത്രയുടെ ലൊക്കേഷന്‍ അവര്‍ക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലില്‍ പോല്‍ - ആപ്പ് നിര്‍ബന്ധമല്ല)

അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാല്‍ എസ്ഒഎസ് ഓപ്ഷന്‍ അമര്‍ത്തുന്നതോടെ പൊലീസ് കണ്ട്രോള്‍ റൂമില്‍ ലൊക്കേഷന്‍ സഹിതം സന്ദേശം എത്തുകയും പൊലീസ് സഹായം ഉടന്‍ തന്നെ ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.