പത്ത് വര്‍ഷത്തിനിടെ കാണാതായവരില്‍ ഇനിയും കണ്ടെത്താനുള്ളത് 148 പേരെ; മലപ്പുറത്ത് തിരോധാന കേസുകള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

 പത്ത് വര്‍ഷത്തിനിടെ കാണാതായവരില്‍ ഇനിയും കണ്ടെത്താനുള്ളത് 148 പേരെ; മലപ്പുറത്ത് തിരോധാന കേസുകള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കൊച്ചി: മലപ്പുറം ജില്ലയില്‍ തിരോധാന കേസുകള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മിസിങ് കേസുകളില്‍ ഒന്‍പത് പേര്‍ ഇപ്പോഴും കാണാമറയത്താണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കാണാതായവരില്‍ ഇനിയും കണ്ടെത്താനുള്ളത് 148 പേരെയാണെന്ന് കേരള പൊലീസ് റിപ്പോര്‍ട്ട് ചെയ്ത മിസിങ് കേസുകള്‍ വ്യക്തമാക്കുന്നു.

ഒരു വര്‍ഷം ജില്ലയില്‍ ശരാശരി അഞ്ഞൂറോളം മിസിങ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായി കാണാതാവുന്നവര്‍ മുതല്‍ പ്രണയ നൈരാശ്യത്തിന്റെ പേരിലും മറ്റും നാടുവിടുന്നവരും തട്ടിക്കൊണ്ടുപോകലും അടക്കം ഇക്കൂട്ടത്തിലുണ്ട്. പൊലീസിന്റെ അന്വേഷണത്തില്‍ കാണാതാവുന്ന ഭൂരിപക്ഷം പേരെയും കണ്ടെത്താറുണ്ട്.

പത്ത് വര്‍ഷത്തിനിടെ 2019 ലാണ് ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 736 കേസുകളില്‍ 28 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 2021 ഓഗസ്റ്റ് 14 നാണ് അരീക്കോട് വെറ്റിലപ്പാറ സ്വദേശിയായ പതിനഞ്ചുകാരനെ കാണാതായത്. വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായി കാണാതായ ഭിന്ന ശേഷിക്കാരനായ കുട്ടിക്കായി നാട് മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതുപോലെ പ്രായഭേദമന്യേ കാണാതാവുന്ന നിരവധി കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പൊലീസിന്റെ കണക്ക് അനുസരിച്ച് 2012 ന് ശേഷം കാണാതായ 148 പേരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.