കുവൈറ്റ് സിറ്റി : സീറോ മലബാർ സഭയുടെ അൽമായ സംഘടനയായ എസ്എംസിഎ കുവൈറ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് ഒഡീഷ ഗ്രാമീണ കുടിവെള്ള പദ്ധതി. ബോർവെൽ സ്ഥിരമായി ഉപയോഗിച്ചു വരുന്ന ഗ്രാമീണ ജനങ്ങളിൽ കിഡ്‌നിസംബന്ധമായ രോഗങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ പദ്ധതിക്ക് വളരെ പ്രാധാന്യം ഉണ്ട് . എം എസ് ടി വൈദീകർ നടത്തുന്ന ഒഡീഷ മിഷനാണ് എസ് എംസിഎയുടെ ധന സഹായത്തോടെ ഇത് നടപ്പിലാക്കുന്നത് . കിണറു കുഴിച്ച് ഉപരിതലജലം ശേഖരിച്ച് ഗ്രാമങ്ങളിലെ സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കുകയും അവിടെ നിന്ന് പൊതു ടാപ്പുകളിലൂടെ വിതരണം ചെയ്യുകയുമാണ് ഈ പദ്ധതി.
ഒരു വർഷം നീണ്ടു നിന്ന SMCA രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും ക്രിസ്റ്മസ് ന്യൂഇയർ ആഘോഷങ്ങളും ജനുവരി ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ ഓൺലൈൻ ആയി നടത്തപ്പെടും. കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ എസ്എംസിഎ . ഒഫീഷ്യറ്റിംഗ് പ്രസിഡന്റ് സുനിൽ റാപ്പുഴ അധ്യക്ഷത വഹിക്കും .
സീറോ മലബാർ സഭാ തലവനും സംഘടനയുടെ രക്ഷാധികാരിയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജൂബിലി സന്ദേശം നൽകും. നോർത്തേൺ അറേബ്യ വികാരിയേറ്റിന്റെ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ, സീറോ മലബാർ മൈഗ്രന്റ് കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നതായിരിക്കും. സീറോ മലബാർ മൈഗ്രന്റ് കമ്മീഷന്റെ മുൻകാല ചെയർമാൻമാരായായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ ബിഷപ്പ് ഗ്രിഗറി കരോട്ടെമ്പ്രാൽ ,ആഗോള കാതോലിക്കാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം, ഗൾഫ് കോർഡിനേറ്റർ ഡോ മോഹൻ തോമസ്, എസ്എം വൈ എം പ്രസിഡണ്ട് ബിജോയ് ചിറയിൻകണ്ടത്, ബാലദീപ്തി പ്രസിഡന്റ് ജെഫ്രി ജോയ്, എന്നിവരും സംസാരിക്കും.
എട്ടാം ക്‌ളാസ് മുതലുള്ള ഇന്ത്യൻ സ്‌കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള സിവിൽ സർവീസ് പരീശലന പരിപാടിയായ സീ സാഫ് (civil service aspirants forum) ന്റെ ഉൽഘാടനവും രജതജൂബിലി സമാപന വേദിയിൽ വച്ച് നടത്തപ്പെടും. ആഗോള കത്തോലിക്കാ കോൺഗ്രസിന്റെ LEAP എന്ന പദ്ധതിയുടെ പൈലറ്റ് സെന്റർ എന്ന നിലയിൽ ആയിരിക്കും C SAF പ്രവർത്തിക്കുക. പാലാ സിവിൽ സർവീസ് അക്കാദമി, ALS ഡൽഹി എന്ന സുപ്രസിദ്ധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിശീലന പരിപാടികൾ 2021 ഫെബ്രുവരി മാസം ആരംഭിക്കും. ബാലദീപ്തി ചീഫ് കോർഡിനേറ്റർ ശ്രീ ജോണി തറപ്പിലിന്റെ നേതൃത്വത്തിൽ നാല് ഏരിയകളുടെയും ബാലദീപ്തി കോർഡിനേറ്റര്മാര് ചേർന്ന് ഈ പുതിയ ക്യാമ്പയിന് തുടക്കം കുറിക്കും.
കുവൈറ്റിൽ എസ് എം സി എ ഓഫിസിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സുനിൽ റാപ്പുഴ, ബിജു പി ആന്റോ, വിൽസൺ വടക്കേടത്ത്, ബിജോയ് പാലാക്കുന്നേൽ, ജോർജ് ജോസഫ്, അനിൽതയ്യിൽ എന്നിവർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.