ചന്ദ്രയാന്‍ ദൗത്യവിജയത്തിനു പിന്നാലെ മറ്റൊരു ചരിത്രനേട്ടത്തിനരികെ ഇസ്‌റോ; ആദ്യ സോളാര്‍ ദൗത്യം ആദിത്യ എല്‍1 വിക്ഷേപണം ഇന്ന്

ചന്ദ്രയാന്‍ ദൗത്യവിജയത്തിനു പിന്നാലെ മറ്റൊരു ചരിത്രനേട്ടത്തിനരികെ ഇസ്‌റോ; ആദ്യ സോളാര്‍ ദൗത്യം ആദിത്യ എല്‍1 വിക്ഷേപണം ഇന്ന്

ചെന്നൈ: ചരിത്രവിജയം നേടിയ ചന്ദ്രയാന്‍ 3 ദൗത്യത്തിനു ശേഷം മറ്റൊരു നാഴികക്കല്ല് കുറിക്കാന്‍ ഇസ് റോ. ഇന്ത്യയുടെ സോളാര്‍ ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം ഇന്ന് നടക്കും. രാവിലെ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ആദിത്യ എല്‍1 പറന്നുയരും.

സ്‌പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ആദിത്യ എല്‍1 മായി പിഎസ്എല്‍വി എക്‌സ്എല്‍ സി57 റോക്കറ്റ് കുതിച്ചുയരും. 1480.7 കിലോയാണ് ആദിത്യയുടെ ഭാരം.

64 മിനിട്ടിനു ശേഷം ഭൂമിയില്‍ നിന്ന് 648.7 കിലോമീറ്റര്‍ അകലെ വെച്ച് ആദിത്യ റോക്കറ്റില്‍ നിന്നു വേര്‍പെടും. തുടര്‍ന്നുളള 125 ദിവസം, ഭ്രമണപഥം ഉയര്‍ത്തി ലക്ഷ്യ സ്ഥാനത്തെത്തുക.

ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലെഗ്രാഞ്ചേ ബിന്ദുവാണ് ലക്ഷ്യം. ഈ ബിന്ദുവില്‍ നിന്ന് സൗര അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും ആദിത്യ പഠിക്കുക.

വെല്‍ക്, സ്യൂട്ട്, സോളക്‌സ്, ഹെലിയസ്, അസ്‌പെക്‌സ്, പാപ, മാഗ് എന്നിങ്ങനെ വിവിധ പെലോഡുകള്‍ ഉപയോഗിച്ചാണ് പഠനം. അഞ്ചു വര്‍ഷമാണ് ആദിത്യയുടെ പ്രതീക്ഷിക്കുന്ന കാലാവധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.