കുവൈറ്റ് സിറ്റി : എസ്എം സി എ കുവൈറ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബറിൽ നടന്ന ആഗോള നസ്രാണി ഓൺലൈൻ കലോത്സവത്തിന്റെ ഫലപ്രഖ്യാപനം ജനുവരി ഒന്നാം തീയതി നടത്തുന്ന ജൂബിലി സമാപന സമ്മേളനത്തിൽ വച്ച് നടത്തപ്പെടുന്നതായിരുക്കും എന്ന് സംഘാടകർ അറിയിച്ചു.
അഞ്ചു ഭൂഖണ്ഡങ്ങളിൽ പെട്ട പതിമൂന്നു രാജ്യങ്ങളിൽ നിന്നായി 1300 ലധികം മത്സരാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത് . ആഗോള മലയാളി ക്രിസ്ത്യാനികൾക്കായി ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട ഈ ഓൺലൈൻ കലാമാമാങ്കത്തിൽ സീറോ മലബാർ സഭയെ ക്കൂടാതെ സീറോ മലങ്കര , ലത്തീൻ , ഓർത്തോഡോക്സ് , യാക്കോബായ , പെന്തകോസ്ത് , മാർത്തോമ്മാ , സി എസ് ഐ തുടങ്ങി എല്ലാ സഭാ വിഭാഗങ്ങളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തു . 12 മത്സര ഇനങ്ങളിൽ മുപ്പത് കാറ്റഗറിയിൽ ആണ് മത്സരാർത്ഥികൾ മാറ്റുരച്ചത് .
അത്യധികം വാശിയേറിയ മത്സരങ്ങളിൽ വിധി നിർണയത്തിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ വിധികർത്താക്കളുടെ സേവനം ലഭ്യമായതായി സംഘാടക സമിതി പറഞ്ഞു. ഓൺലൈൻ ആയി ഇത്തരം മത്സരങ്ങൾ നടത്തുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ പ്രവർത്തനം ആയിരുന്നു എന്ന് ജൂബിലി ആർട്സ് കൺവീനർ ബൈജു ജോസഫ് അഭിപ്രായപ്പെട്ടു. ബൈജു ജോസഫ് , ബെന്നി പെരികലത്ത് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പത്തു കോർഡിനേറ്റർ മാരാണ് മത്സരങ്ങൾക്കു നേതൃത്വം നൽകിയത് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.