അസമില്‍ വന്‍ മയക്കു മരുന്ന് വേട്ട; പെട്രോള്‍ ടാങ്കറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1,420 കിലോ കഞ്ചാവ് പിടികൂടി

അസമില്‍ വന്‍ മയക്കു മരുന്ന് വേട്ട; പെട്രോള്‍ ടാങ്കറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1,420 കിലോ കഞ്ചാവ് പിടികൂടി

ഗുവാഹത്തി: അസമിലെ കരിംഗഞ്ചില്‍ വന്‍ മയക്കു മരുന്ന് വേട്ട. പെട്രോള്‍ ടാങ്കറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1,420 കിലോ കഞ്ചാവ് ആസാം പൊലീസ് പിടികൂടി. അയല്‍ സംസ്ഥാനത്ത് നിന്ന് അസമിലേക്ക് കടക്കുകയായിരുന്ന ടാങ്കര്‍ കരിംഗഞ്ച് പൊലീസ് ചുറൈബാരി ചെക്ക്‌പോസ്റ്റില്‍ തടഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടാങ്കര്‍ പരിശോധിച്ചത്.

വാഹനത്തിന്റെ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച 1,420 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മൈക്രോബ്ലോഗിങ് സൈറ്റായ എക്‌സില്‍ അസം പൊലീസിന്റെ നടപടിയെ പ്രശംസിച്ചു, ഒരാഴ്ച മുമ്പ് അസമിലെ കച്ചാര്‍ പൊലീസ് രണ്ട് മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യുകയും 35 കോടി രൂപ വിലമതിക്കുന്ന 1.70 ലക്ഷം മയക്കു മരുന്ന് ഗുളികകള്‍ പിടികൂടുകയും ചെയ്തിരുന്നു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും (ബിഎസ്എഫും) കരിംഗഞ്ച് പൊലീസും സഹകരിച്ച് നടത്തിയ ഓപ്പറേഷനില്‍ 768 ഗ്രാം ഹെറോയിന്‍ പിടികൂടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.