അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം: ചോദ്യം ചെയ്യല്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ച് പൊലീസ്

അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം: ചോദ്യം ചെയ്യല്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ച് പൊലീസ്

തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ.നന്ദകുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. നാളെ നടക്കുന്ന പുതുപ്പള്ളി വോട്ടെടുപ്പിന്റെ പിറ്റേ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നന്ദകുമാറിന് പൊലീസ് നോട്ടീസ് നല്‍കിയത്. മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ നന്ദകുമാര്‍ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റ് ഓഫീസറാണ് പ്രതി.

എന്നാല്‍ ഈ സൈബര്‍ ആക്രമണത്തില്‍ പൊലീസ് നടപടി പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമാക്കിയതില്‍ രാഷ്ട്രീയ ഘടകങ്ങള്‍ക്ക് പങ്കുണ്ടെന്നും ആരോപണം ശക്തമാണ്. ഈ സൈബര്‍ അധിക്ഷേപത്തിനെതിരെ പൊലീസിനും വനിതാ കമ്മീഷനും സൈബര്‍ സെല്ലിനും അച്ചു ഉമ്മന്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പരാതി നല്‍കിയിരുന്നു. കൂടാതെ സംസ്ഥാന വനിതാ കമ്മീഷനും പൊലീസിന് തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സൈബര്‍ അധിക്ഷേപം വലിയ വിവാദമായതിനെ തുടര്‍ന്നും അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെയും ഖേദപ്രകടനവുമായി നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും, അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്.

തന്റെ തൊഴിലുമായി പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും അച്ചു ഉമ്മന്‍ സൈബര്‍ ആക്രമണത്തിന് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.