ചെന്നൈ: ഇന്ത്യയുടെ യശസ് ചന്ദ്രനോളം ഉയര്‍ത്തിയ ചന്ദ്രയാന്‍ 3 അടക്കം ഐഎസ്ആര്‍ഒയുടെ നിരവധി ദൗത്യത്തിനു പിന്നിലെ ശബ്ദം സയന്റിസ്റ്റ് എം വളര്‍മതി നിര്യാതയായി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഹൃദയാഘാതമാണ് മരണകാരണം. ഐഎസ്ആര്‍ഒ തങ്ങളുടെ സൂര്യദൗത്യമായ ആദിത്യ എല്‍1 ശനിയാഴ്ച വിജയകരമായി വിക്ഷേപിച്ചിരുന്നു.
ശ്രീഹരിക്കോട്ടയില്‍ നിന്നു ജൂലൈ 14ന് ചന്ദ്രയാന്‍ 3 ആയി പിഎസ്എല്‍വി റോക്കറ്റ് പറന്നുയരുമ്പോഴും കൗണ്ട് ഡൗണ്‍ ശബ്ദം നല്‍കിയത് വളര്‍മതിയായിരുന്നു.
1959ല്‍ തമിഴ്‌നാട്ടിലെ അരിയാളൂരില്‍ ജനിച്ച വളര്‍മതി 1984ലാണ് ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് ഇന്‍സാറ്റ് 2എ, ഐആര്‍എസ് ഐസി, ഐആര്‍എസ് ഐഡി, റ്റിഇഎസ് എന്നിങ്ങനെ ഇന്ത്യയുടെ നിരവധി പ്രൊജക്ടുകളുടെ ഭാഗമായി.
2012ല്‍ വിജയകരമായി ലോഞ്ചു ചെയ്ത ഇന്ത്യയുടെ പ്രഥമ സ്വതന്ത്രനിര്‍മിത റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് റിസാറ്റ് 1 പ്രൊജക്ട് ഡിറക്ടര്‍ ആയും വളര്‍മതി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെപേരില്‍ 2015ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ച അബ്ദുള്‍ കലാം അവാര്‍ഡിന്റെ പ്രഥമ ജേതാവുമാണ് വളര്‍മതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.