കൃഷിയിടത്തില്‍ പലതരത്തിലുള്ള വിളകള്‍; കര്‍ഷകര്‍ക്ക് വേറിട്ട ബോധവല്‍ക്കരണം നല്‍കുന്ന വിജയ് എന്ന കര്‍ഷകന്‍

കൃഷിയിടത്തില്‍ പലതരത്തിലുള്ള വിളകള്‍; കര്‍ഷകര്‍ക്ക് വേറിട്ട ബോധവല്‍ക്കരണം നല്‍കുന്ന വിജയ് എന്ന കര്‍ഷകന്‍

സ്വയസിദ്ധമായ ചില അറിവുകളും കഴിവുകളും ഒക്കെ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി കൂടി പ്രയോജനപ്പെടുത്തുന്നവരെയാണ് സമൂഹത്തിന് ആവശ്യം. എങ്കില്‍ മാത്രമേ എല്ലാവരുടേയും മുഖത്ത് ചിരി നിറയുകയുള്ളൂ. ഇക്കാര്യങ്ങളെക്കുറിച്ച് എല്ലാം അറിവുണ്ടെങ്കിലും പലരും തങ്ങളുടെ അറിവും ജ്ഞാനവും എല്ലാം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ട മാത്രമാണ് പലപ്പോഴും പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് വിജയ് എന്ന കര്‍ഷകന്‍.

പേരുപോലെതന്നെ അദ്ദേഹം വിജയ് ആണ്, പല കര്‍ഷകരുടേയും മനസ്സില്‍. ഉത്തരാഖണ്ഡിലെ ബീച് ബചാവോ ആന്ദോളന്റെ സ്ഥാപകനാണ് വിജയ് ജര്‍ധാരി എന്ന കര്‍ഷകന്‍. കൃഷിയിടത്തില്‍ ഒരേ വിളകള്‍ മാത്രം കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് വിജയ് പ്രത്യേക ബോധവല്‍ക്കരണം നല്‍കുന്നു. അതുവഴി പല വിളകള്‍ അവര്‍ കൃഷി ചെയ്യുകയും കൂടുതല്‍ ഗുണം ലഭിക്കുകയും ചെയ്യും.

മികച്ച കര്‍ഷകനാണ് വിജയ് ജര്‍ധാരി. കൃഷിയെക്കുറിച്ച് ഉറച്ച ബോധ്യവുമുണ്ട് അദ്ദേഹത്തിന്. ആ അറിവും ബോധ്യവുമെല്ലാം അദ്ദേഹം മറ്റ് കര്‍ശകര്‍ക്കു വേമ്ടി കൂടി പ്രയോജനപ്പെടുത്തുന്നു. സര്‍ക്കാര്‍ രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയെ പ്രോത്സാഹിപ്പിച്ചപ്പോഴും അതിനോട് വിയോജിപ്പ് പുലര്‍ത്തി വിജയ്. മാത്രമല്ല സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം വിത്ത് ശേഖരിക്കുന്നതിനായി ഒരു ദണ്ഡി മാര്‍ച്ച് വരെ നടത്തി. മുന്നൂറില്‍ അധികം വിത്തുകള്‍ ആ യാത്രയില്‍ അവര്‍ ശേഖരിക്കുകയും ചെയ്തു.


ഇനി വിജയ് ബോധവല്‍ക്കരണം നല്‍കിയ Baranraj എന്ന കൃഷി രീതിയെക്കുറിച്ച്. പന്ത്രണ്ടോ അതിലധികമോ വിളകളുടെ ഒരു കൃഷിരീതിയാണ് ഇത്. പയര്‍, ദാന്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ യോജിപ്പിച്ച് വളര്‍ത്തും. ഇത് കൃഷിക്കാരന് ഭക്ഷ്യ സുരക്ഷ നല്‍കുന്നു. മാത്രമല്ല മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഇങ്ങനെ കൃഷി ചെയ്യുമ്പോള്‍ ചില വിളകള്‍ കീടങ്ങളെ അതിജീവിക്കും. മറ്റ് ചിലതാകട്ടെ മഴയേ അതിജീവിക്കും. ചൂടിനെ അതിജീവിക്കുന്നവയും ഉണ്ടാകും കൂട്ടത്തില്‍. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വിളയില്‍ നിന്നും വിളവ് കര്‍ഷകന് ലഭിക്കുയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.