143 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ ദേശീയ ഗാനത്തില്‍ തിരുത്ത്

143 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ ദേശീയ ഗാനത്തില്‍ തിരുത്ത്

കാന്‍ബറ: ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തി ഓസ്‌ട്രേലിയന്‍ ദേശീയ ഗാനത്തിന് ഭേദഗതി വരുത്തി. 'For we are young and free' എന്ന വരി ' For we are one and free' എന്ന മാറ്റമാണ് വരുത്തിയത്.

1878 ല്‍ പീറ്റര്‍ ഡോഡ്‌സ് മക്കോര്‍മിക്ക് ആണ് ഈ ഗാനം എഴുതിയത്. 143 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുതിയ തിരുത്ത് വന്നിരിക്കുന്നത്. ഒരു വാക്കില്‍ മാത്രമാണ് തിരുത്തെങ്കിലും ദേശീയ ഗാനത്തിന്റെ അന്തസത്തയില്‍ പ്രധാന മാറ്റം വരുത്തുന്നതാണ് പുതിയ ഭേദഗതി.

ഓസ്‌ട്രേലിയയുടെ ചരിത്രവും സംസ്‌കാരവും പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.