പുതുപ്പള്ളിയിലെ ആദ്യ ഫലം എട്ടേകാലോടെ; ആദ്യം എണ്ണുന്നത് അയര്‍ക്കുന്നം പഞ്ചായത്ത്

പുതുപ്പള്ളിയിലെ ആദ്യ ഫലം എട്ടേകാലോടെ; ആദ്യം എണ്ണുന്നത് അയര്‍ക്കുന്നം പഞ്ചായത്ത്

കോട്ടയം: പുതുപ്പള്ളിയിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലം രാവിലെ എട്ടേകാലോടെ അറിയാം. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണി തുടങ്ങുക. അയര്‍ക്കുന്നം പുന്നത്തുറ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ വിവരങ്ങളാണ് ആദ്യം പുറത്തു വരിക.

ഇരുമുന്നണികളും ജയിക്കുമെന്ന അവകാശവാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. എല്‍ഡിഎഫിനെക്കാള്‍ അല്‍പ്പംകൂടി കടന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. എക്സിറ്റ് പോളുകള്‍ എല്ലാം യുഡിഎഫിന് അനുകൂലമാണ്.

മൊത്തം ഇരുപത് മേശകളിലായിട്ടാണ് വോട്ടെണ്ണല്‍. 14 മേശകളില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും, അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് വോട്ടുകളും എണ്ണും.

ഇടിപിബിഎസ് വോട്ടുകളില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. ആദ്യ റൗണ്ടില്‍ ഒന്ന് മുതല്‍ പതിനാല് വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണും. രണ്ടാം റൗണ്ടില്‍ പതിനഞ്ച് മുതല്‍ 28 വരെയുള്ള ബൂത്തുകളുമാണ് എണ്ണുന്നത്.

കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 അംഗ സിഎപിഎഫ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. 12 അംഗ സായുധ പോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായിട്ടുണ്ടാവും. 72.86 ് മണ്ഡലത്തിലെ പോളിങ് ശതമാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.