ന്യൂഡല്‍ഹി: ആഫ്രിക്കന്‍ യൂണിയന് ജി20 യില്‍ സ്ഥിരാംഗത്വം. യൂണിയന്‍ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ (എയു) ചെയര്‍പേഴ്‌സണുമായ അസാലി അസൗമാനി യൂണിയന്‍ ജി20യിലെ സ്ഥിരാംഗമായി ഇരിപ്പിടം ഏറ്റെടുത്തു.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എത്തി അസാലിയെ ഇരിപ്പിടത്തില്‍ നിന്ന് ക്ഷണിച്ചു. ഇതിന് പിന്നാലെ ജി20 അധ്യക്ഷ പദവി അലങ്കരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി രേന്ദ്ര മോഡി അദേഹത്തെ ആലിംഗനം ചെയ്‌തോടെ ചരിത്ര നിമിഷത്തിന് ജി20 സാക്ഷ്യം വഹിക്കുകയായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ഉച്ചകോടി ആരംഭിച്ചത്. രാജ്യത്തിന് ആവശ്യമായ സഹായം ചെയ്ത് നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
പരസ്പര വിശ്വാസന്റെയും സഹകരണത്തിന്റെയും സമയമാണിത്. മാത്രമല്ല, എല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാര്‍ക്കും ഒപ്പമാണ്, വികസനം എല്ലാവരിലേക്കുമെത്തണം എന്ന് അര്‍ത്ഥം വരുന്ന 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന ശ്ലോകം നമുക്ക് വെളിച്ചം പകരുമെന്നും അദേഹം പറഞ്ഞു.
വടക്കും തെക്കും തമ്മിലുള്ള വിഭജനം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരം, ഭീകരവാദം, സൈബര്‍ സുരക്ഷ, ആരോഗ്യം, ഊര്‍ജ-ജല സുരക്ഷ തുടങ്ങി വിവിധ കാര്യങ്ങളില്‍ കൃത്യമായ പരിഹാരം കണ്ടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.