ദുബായ്: ദുബായിൽ നിന്നും കേരളത്തിലേക്കുള്ള യാത്രകപ്പലിന് അനുമതി ലഭിച്ചാൽ പ്രവാസികൾക്ക് വമ്പൻ ലാഭം. ദുബായിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും ഉള്ള യാത്രാ കപ്പലിന്റെ അനുമതി ഇന്ത്യൻ സർക്കാരിൽ നിന്നും ലഭിച്ചാൽ ഡിസംബറിൽ ആദ്യ സർവീസ് ആരംഭിക്കാനാണ് പദ്ധതി. ആദ്യം പരീക്ഷണ സർവീസാണ് നടത്തുക. ഇത് വിജയിച്ചാൽ മാസത്തിൽ രണ്ട് ട്രിപ്പുകൾ നടത്തും.
പതിനായിരം രൂപയാണ് ടിക്കറ്റ് നിരക്ക്. 200 കിലോ ഗ്രാം ലഗേജ് ഒരു യാത്രക്കാരന് കപ്പലിൽ കൊണ്ടു പോകാൻ അനുമതിയുണ്ട്. വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ എന്നിവ കപ്പൽയാത്രയിൽ ഉണ്ടായിരിക്കുന്നതാണ്. ദുബായിൽ നിന്നും കേരളത്തിലെത്താൻ മൂന്ന് ദിവത്തെ യാത്രയാണ് വേണ്ടി വരുന്നത്. പദ്ധതിക്ക് നേതൃത്വം നൽകുന്നത് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ റഹീമാണ്.
എല്ലാവിദ സൗകര്യങ്ങളോട് കൂടിയുള്ള കപ്പലാണ് സർവീസിന് ഉപയോഗിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ നിർമാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ദുബായ്–കേരള സർവീസിനായി ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 1250 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കപ്പലാണിത്. കാർഗോ കമ്പനികളുമായി ചേർന്നാണ് സർവീസ് ഏർപ്പെടുത്തുന്നത്. അതിനാലാണ് ടിക്കറ്റ് 10,000 രൂപയ്‌ക്ക് നൽകാൻ സാധിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.