തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്‍കി. നേരത്തെ ഉണ്ടായിരുന്ന ഹോം സ്റ്റേ ലൈസന്‍സാണ് പുതുക്കി നല്‍കിയത്. അഞ്ച് വര്‍ഷത്തെ ലൈസന്‍സിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബര്‍ 31 വരെയാണ് പുതുക്കി നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്കെതിരെ മാസപ്പടി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന മാത്യു കുഴല്‍നാടനെതിരെ സിപിഎം ആയുധമാക്കിയത് ഈ റിസോര്‍ട്ടും അതിലെ നിയമ ലംഘനങ്ങളുമായിരുന്നു.
മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ റിസോര്‍ട്ട് നിര്‍മിച്ചത് ചട്ടം ലംഘിച്ചാണെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ രംഗത്തെത്തിയിരുന്നു. റിസോര്‍ട്ട് ചട്ട വിരുദ്ധമായി നിര്‍മ്മിച്ചതെന്നായിരുന്നു സി.എന്‍ മോഹനന്റെ ആരോപണം. പശ്ചിമഘട്ടവും പ്രകൃതിയും നശിക്കുമെന്നും മലയോര മേഖലയില്‍ റിസോര്‍ട്ട് അനുവദിക്കരുതെന്നും നിയമസഭയിലും പുറത്തും പറയുന്ന എംഎല്‍എയാണ് നിയമവിരുദ്ധമായി സ്ഥലം വാങ്ങി റിസോര്‍ട്ട് നടത്തുന്നതെന്നായിരുന്നു മോഹനന്റെ ആരോപണം.
ഹോം സ്റ്റേ ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.