യുഎഇയില്‍ 1590 പേർക്ക് കോവിഡ്; അഞ്ച് മരണം

യുഎഇയില്‍ 1590 പേർക്ക് കോവിഡ്; അഞ്ച് മരണം

അബുദാബി: യുഎഇയില്‍1590 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1609 പേർ രോഗമുക്തി നേടി.അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു.125,232 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേ‍ർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 21.3 മില്ല്യണ്‍ കോവി‍ഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. 213,231 ആകെ കോവിഡ് കേസുകള്‍. 189,709 ആകെ രോഗമുക്തർ. 679 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്. ആക്ടീവ് കേസുകള്‍ 22,843.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.