കാഞ്ഞങ്ങാട്: ജീസസ് യൂത്ത് നാഷണൽ കോൺഫറൻസ് "ജാഗോ-2023" നു മുന്നോടിയായുള്ള വി. ജോൺപോൾ രണ്ടാമൻ പാപ്പായുടെ തിരുശേഷിപ്പുമായി ഇന്ത്യ മുഴുവനിലൂടെയും കടന്നുപോകുന്ന മദ്ധ്യസ്ഥ പ്രാർത്ഥനാ യാത്രയ്ക്ക് കാഞ്ഞങ്ങാട് ഉണ്ണി മിശിഹാ ദേവാലയത്തിൽ അതിരൂപത വികാരി ജനറൽ ഫാ. മാത്യു ഇളംതുരുത്തിപടവിലിന്റെ നേതൃത്വത്തിൽ ഫാ. ജിബിൻ ജോസഫ്, സിസ്റ്റേഴ്സ്, പള്ളി ഭാരവാഹികൾ വിശ്വാസികൾ ചേർന്ന് പ്രയാണത്തെ സ്വീകരിച്ചു.
ഇന്ന് കാസർഗോഡ് സോണിലൂടെ കടന്നു പോകുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള പ്രയാണത്തിൽ പങ്കുചേരുന്നതിനു ഓരോ ഇടവകകളിലും വിശ്വാസികളുടെ വലിയ സാന്നിധ്യമാണ് ഉണ്ടായത് രാവിലെ 07.30 ന് സെന്റ്. മേരീസ് ചർച്ച് ചെറുപുഴയിൽ നിന്നാണ് കാസർഗോഡ് സോണിലൂടെയുള്ള പ്രയാണം ആരംഭിച്ചത്, തുടർന്ന് സെന്റ്. സെബാസ്റ്റ്യൻ ചർച്ച് കണ്ണിവയൽ, സെന്റ്. ജോർജ് ഫൊറോന ചർച്ച് മാലോം, സെന്റ്. ഫ്രാൻസിസ് അസീസി ചർച്ച് അടുക്കളക്കണ്ടം, സെന്റ്. ജൂഡ് കോളേജ് വെള്ളരിക്കുണ്ട്, ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് വെള്ളരിക്കുണ്ട്, ക്രിസ്തുരാജ ചർച്ച് ഭീമനടി മുതലായ സ്ഥലങ്ങളിലൂടെ കടന്നുവന്ന യാത്ര ഉച്ചയ്ക്ക് 02:00 മണിക്ക് കാഞ്ഞങ്ങാട് ഉണ്ണി മിശിഹാ ഫൊറോന ദേവാലയത്തിൽ എത്തിച്ചേർന്നു, തുടർന്ന് ഹോളി ഫാമിലി ഫൊറോന ചർച്ച് രാജപുരം. ലൂർദ് മാതാ ചർച്ച് മാലക്കല്ല്, സെന്റ് ജോസഫ് ഫൊറോന ചർച്ച് പനത്തടി എന്നി സ്ഥലങ്ങളിലൂടെ കടന്ന് വൈകുന്നേരം 6:30 ന് സെന്റ് ജോർജ് ചർച്ച് പടുപ്പിൽ എത്തി ചേർന്ന് കേരളത്തിലെ ജാഗോ യാത്ര അവസാനിച്ച് രാത്രി 07.30ന് സുള്ള്യയിൽ വച്ച് കർണാടകത്തിലെ കൂർഗ് സോണിലേക്ക് തിരുശേഷിപ്പ് കൈമാറുന്നു.
ഓരോ പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന യാത്രക്ക് നേതൃത്വം കൊടുക്കുന്നത് അതാത് സോണുകളാണ്. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ വച്ച് ഒക്ടോബർ 21 മുതൽ 24വരെയാണ് ജീസസ് യൂത്ത് നാഷണൽ കോൺഫറൻസ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26