തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക ബുക്കിങ് പ്ലാറ്റ്‌ഫോമുകളെപ്പോലെ വ്യാജ വെബ്‌സൈറ്റുകള്‍ പ്രവര്‍ക്കുന്നത് കാരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബുക്കിങിനുള്ള ഏക ഔദ്യോഗിക വെബ്‌സൈറ്റ് https://onlineksrtcswift.com മാത്രമാണ്. ബുക്കിങിനായി കെ.എസ്.ആര്‍.ടി.സിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും വെബ്‌സൈറ്റ് വ്യാജവും വഞ്ചനാപരവുമാണെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വ്യാജ വെബ്‌സൈറ്റുകളും URL കളും എങ്ങനെ തിരിച്ചറിയാം ?
ഔദ്യോഗിക ഡൊമെയ്ന്‍: URL പരിശോധിച്ച് നിങ്ങള്‍ എല്ലായ്‌പ്പോഴും കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ടെന്ന് ഉറപ്പാക്കുക: https://onlineksrtcswift.com. ഈ URLലെ ഏതൊരു തരത്തിലുള്ള വ്യത്യാസവും വ്യാജമായി കണക്കാക്കേണ്ടതാണ്.
HTTPS പ്രോട്ടോക്കോള്‍: ഏതെങ്കിലും വ്യക്തിഗത അല്ലെങ്കില്‍ പേയ്‌മെന്റ് വിവരങ്ങള്‍ നല്‍കുന്നതിന് മുമ്പ്, എല്ലായ്‌പ്പോഴും അഡ്രസ് ബാറില്‍ 'HTTPS' എന്ന വാക്ക് ഉണ്ടോ എന്ന് പരിശോധിക്കുക. HTTPS-ലെ 'S' എന്നാല്‍ 'Security (' സുരക്ഷിതം) എന്നാണ്, 'HTTP' മാത്രമുള്ള ഒരു വെബ്‌സൈറ്റ് ('S' ഇല്ലാതെ) സുരക്ഷിതമായിരിക്കില്ല.
ട്രസ്റ്റ് സീലുകള്‍/സര്‍ട്ടിഫിക്കേഷന്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. യഥാര്‍ത്ഥ വെബ്‌സൈറ്റുകള്‍ക്ക് പലപ്പോഴും അവരുടെ പേജുകളുടെ ചുവടെ ട്രസ്റ്റ് സീലുകളോ സര്‍ട്ടിഫിക്കേഷനുകളോ ഉണ്ട്. ഇവ ഒരു വെബ് സൈറ്റിന്റെ ആധികാരികതയുടെ സൂചകങ്ങളാണ്. (ഉദാഹരണം: ©2023, All Rights Reserved, Kerala State Road Transport Corporation - KSRTC)
നിയമാനുസൃതമായ വെബ് സൈറ്റുകള്‍ക്ക് ഔദ്യോഗിക വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെ ഔദ്യോഗിക വിശദാംശങ്ങള്‍ ഉണ്ടായിരിക്കും. ഒരു ഇമെയില്‍ വിലാസം മാത്രം നല്‍കുന്ന അല്ലെങ്കില്‍ പൂര്‍ണമായ വിവരങ്ങള്‍ ഇല്ലാത്ത വെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രത പാലിക്കുക. കൂടാതെ വ്യാജ വെബ്‌സൈറ്റുകള്‍ക്ക് മോശം വ്യാകരണം അക്ഷരപ്പിശകുകള്‍ അല്ലെങ്കില്‍ മോശം ഫ്രേസ് എന്നിവ ഉണ്ടായിരിക്കാം. ഉള്ളടക്കം പ്രൊഫഷണലല്ലെന്ന് തോന്നുന്നുവെങ്കില്‍ ജാഗ്രത പാലിക്കുക.
യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും എല്ലാ ബുക്കിങിനും മേല്‍പറഞ്ഞ കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് അറിയിപ്പ്.
ഓണ്‍ലൈന്‍ ഇടപാടുകളില്‍ നിങ്ങളുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും വെബ്‌സൈറ്റ് URL പരിശോധിക്കുകയും അഡ്രസ് ബാറില്‍ HTTPSന്റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യണം. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഔദ്യോഗിക വിലാസങ്ങളില്‍ മാത്രം ബന്ധപ്പെണമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.