കാസര്‍കോട്-ആലപ്പുഴ-തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരത് ഞായാറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങിയേക്കും

 കാസര്‍കോട്-ആലപ്പുഴ-തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരത് ഞായാറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങിയേക്കും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ഞായാറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് സൂചന. കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവവന്തപുരത്തേക്കാണ് സര്‍വീസ്. രാവിലെ ഏഴിന് കാസര്‍കോട് നിന്ന് യാത്ര തുടങ്ങുന്ന ട്രെയിന്‍ ഉച്ചകഴിഞ്ഞ് .3.05 ന് തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരത്ത് നിന്ന് 4.05 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.55 ന് കാസര്‍കോട് തിരിച്ചെത്തും. ആഴ്ചയില്‍ ആറ് ദിവസമായി സര്‍വീസ് നിജപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ഗോവയിലേക്ക് കൊണ്ടു പോകുമെന്ന പ്രചാരണമുണ്ടായിരുന്നു. ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും സര്‍വീസ് സംബന്ധിച്ച് വ്യക്തത ലഭിക്കാതിരുന്നത് പല അഭ്യൂഹങ്ങള്‍ക്കും ഇടവരുത്തുകയും ചെയ്തിരുന്നു.

അതിനിടെ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടുതല്‍ ജനപ്രിയമാകാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സ്ലീപ്പര്‍ ട്രെയിനുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കുമെന്നാണ് പുതിയ പ്രഖ്യാപനം. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ കോച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പുറത്തിറക്കും. ആദ്യ ട്രെയിന്‍ 2024 മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്ന്   ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജര്‍ ബിജി മല്യ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.