കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രല്‍ വികാരി സ്ഥാനത്തു നിന്ന് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിനെതിരെ മോണ്‍. ആന്റണി നരികുളം നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി.
എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് 2023 ജൂലൈ നാലിന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഫാ. ആന്റണി നരികുളം നല്‍കിയ അപ്പീലാണ് തള്ളിയത്.
അദേഹത്തിന് പരമോന്നത നീതിപീഠമായ സിഞ്ഞത്തൂര അപ്പസ്‌തോലിക്കായെ രണ്ടാഴ്ചയ്ക്കകം സമീപിക്കാവുന്നതാണന്നും അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
ഉത്തരവിന്റെ പൂര്‍ണ രൂപം:
എറണാകുളം-അങ്കമാലി ആര്‍ച്ച് എപ്പാര്‍ക്കിയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് 2023 ജൂലൈ നാലിന് പുറപ്പെടുവിച്ച ഡിക്രി N. AA40/2023- അനുസരിച്ച് സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രല്‍ പള്ളിയിലെ ഇടവക വികാരിയുടെ ഓഫീസില്‍ നിന്ന് തന്നെ 2023 ജൂലൈ എട്ടിന്് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിനെതിരെ മേല്‍ നടപടികളിലേക്കായി റവ. ഫാ. ആന്റണി നരികുളം 2023 ജൂലൈ 15 ന് ഒപ്പിട്ടു നല്‍കിയ അപ്പീല്‍ കണക്കിലെടുത്ത്;
ഇതില്‍ CCEO c. 1400, 1396 § 3 തുടങ്ങിയ കാനോനിക നിയമങ്ങളുടെ വ്യക്തമായ ലംഘനമില്ലെന്നത് കണക്കിലെടുത്ത് ബഹുമാനപ്പെട്ട ആന്റണി പൂതവേലി മാത്രമാണ് ഇടവകയുടെ അഡ്മിനിസ്‌ട്രേറ്ററും പുതിയ വികാരിയും എന്നതിനാല്‍, ബഹുമാനപ്പെട്ട പരാതിക്കാരന്‍ കൊണ്ടുവന്ന പരാതിയില്‍ അദ്ദേഹത്തിന്റെ അവകാശങ്ങള്‍ ഒരുതരത്തിലും കുറച്ചതായി കാണിച്ചിട്ടില്ല.
ഒരു ഇലക്ട്രോണിക് സങ്കേതത്തിലൂടെ 2023 ജൂലൈ ഒന്നിന് ബഹുമാനപ്പെട്ട പരാതിക്കാരന് കിട്ടിയ ഉത്തരവ് അനുസരിച്ച് തന്നെ ബസിലിക്ക കത്തീഡ്രല്‍ പള്ളിയുടെ ഇടവകയെ നയിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്ന് വ്യക്തമായി പ്രഖ്യാപിച്ചിട്ടുള്ളതായി ഞാന്‍ കരുതുന്നു.
അതിനാല്‍, ബഹുമാനപ്പെട്ട പരാതിക്കാരന്റെ പരാതി, അതായത്, 'CCEO c. 1397 - 1400 - ലെ എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടു വേണം ഇടവക വികാരിയുടെ സ്ഥാനത്തു നിന്നും മാറ്റേണ്ടത് എന്നതില്‍ നിയമലംഘനം നടന്നിട്ടുണ്ട് എന്ന വാദം തെളിവുകളാല്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പൗരസ്ത്യ സഭകള്‍ക്കുള്ള ഡിക്കാസ്റ്ററി, ഈ കാര്യങ്ങള്‍ യഥാവിധി നന്നായി പരിഗണിച്ച ശേഷം താഴെ പറയുന്നത് തീരുമാനിച്ചിരിക്കുന്നു.
എറണാകുളം-അങ്കമാലി ആര്‍ച്ച് എപ്പാര്‍ക്കിയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് 2023 ജൂലൈ നാലിന് പുറപ്പെടുവിച്ച ഡിക്രി N. AA40/2023- അനുസരിച്ച് സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രല്‍ പള്ളിയിലെ ഇടവക വികാരിയുടെ ഓഫീസില്‍ നിന്ന് തന്നെ 2023 ജൂലൈ എട്ടിന് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിനെതിരെ മേല്‍ നടപടികളിലേക്കായി റവ. ഫാ. ആന്റണി നരികുളം 2023 ജൂലൈ 15ന് ഒപ്പിട്ടു നല്‍കിയ അപ്പീല്‍ തള്ളിക്കളയപ്പെടേണ്ടതാണ്.
നിലവിലെ ഉത്തരവിനെതിരെ നിയമപ്രകാരം അപ്പസ്‌തോലിക സിഞ്ഞത്തൂരയുടെ സുപ്രീം ട്രിബ്യൂണലിനെ സമീപിക്കാം. നിയമത്തിന്റെ എല്ലാ ഉത്തരവുകളും ബന്ധപ്പെട്ടവരെ അറിയിക്കും.
2023 സെപ്തംബര്‍ ആറിന് റോമിലെ പൗരസ്ത്യ സഭകള്‍ക്കുള്ള ഡിക്കാസ്റ്ററിയുടെ ഓഫീസില്‍ നിന്ന് നല്‍കിയത്.
ക്ലൗഡിയോ ഗുജൊറോത്തി, പ്രിഫെക്റ്റ്
ഫാ. മൈക്കല്‍ ജലാഖ്, OAM, സെക്രട്ടറി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.