ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി വെടിക്കെട്ട് ഓപ്പണര്‍ ഷഫാലി വര്‍മ. മഴ രസംകൊല്ലിയായ മല്‍സരത്തില്‍ 39 പന്തില്‍ നിന്ന് 67 റണ്‍സ് കുറിച്ചാണ് ഷഫാലി ചരിത്രത്താളുകളില്‍ ഇടംപിടിച്ചത്.
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ വനിതാക്രിക്കറ്ററാണ് ഷഫാലി. അഞ്ചു പടുകൂറ്റന്‍ സിക്‌സുകളും നാലു ബൗണ്ടറികളും ആ ഇന്നിംഗ്‌സിനു ചാരുതയേകി.
മഴമൂലം 15 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 16 പന്തില്‍ നിന്നു 27 റണ്‍സ് അടിച്ചുകൂട്ടി സ്മൃതി മന്ധാന മികച്ച തുടക്കം നല്‍കി. 5.2 ഓവറില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മന്ധാന വിടവാങ്ങിയത്.
തുടര്‍ന്ന് ജെമിമാ റോഡ്രിഗസിനെ കൂട്ടുപിടിച്ച് ആഞ്ഞടിച്ച ഷഫാലി 13ാം ഓവറിലാണ് മടങ്ങുന്നത്. 29 പന്തില്‍ നിന്ന് ജെമിമാ 47 റണ്‍സ് നേടി. അവസാന ഓവറില്‍ ആഞ്ഞടിച്ച റിച്ച മൂന്നു ബൗണ്ടറിയും ഒരു സിക്‌സും അടക്കം 21 റണ്‍സ്് നേടി. 15 ഓവറില്‍ 172 റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി.
മറുപടി ബാറ്റിംഗിനിറങ്ങിയ മലേഷ്യയ്ക്ക് രണ്ട് പന്തുകള്‍ കളിച്ചപ്പോഴേക്കും മഴ എത്തിയതിനെ തുടര്‍ന്ന് കളി ഉപേക്ഷിച്ചു. മല്‍സരം ഉപേക്ഷിച്ചുവെങ്കിലും ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. മികച്ച ടീം റേറ്റിംഗ്‌സിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്ക് സെമിഫൈനല്‍ ബര്‍ത്ത് ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.