നിപ: ഭീതി ഒഴിയുന്നതോടെ ടൂറിസം മേഖലയ്ക്ക് ആശ്വാസം

നിപ: ഭീതി ഒഴിയുന്നതോടെ ടൂറിസം മേഖലയ്ക്ക് ആശ്വാസം

കോഴിക്കോട്: നിപ ഭീതി ഒഴിയുന്നതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ആശ്വാസം. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ റിസോര്‍ട്ട്, ഹോംസ്റ്റേ, വില്ലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ബുക്കിങ് റദ്ദാക്കലുകള്‍ കുറഞ്ഞു. വരുന്ന ടൂറിസം സീസണില്‍ വിദേശികള്‍ ഉള്‍പ്പെടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഓണ്‍ലൈന്‍ പ്രചാരണവും ടൂറിസം വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിപ കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലായി കേരളത്തിലേക്ക് എത്താന്‍ ബുക്ക് ചെയ്തിരുന്ന വിനോദ സഞ്ചാരികള്‍ റിസോര്‍ട്ട്, ഹോംസ്റ്റേ, വില്ലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ബുക്കിങുകള്‍ റദ്ദാക്കിയത് ടൂറിസം മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതായതോടെ ടൂറിസം സെന്ററുകളിലേക്ക് ബുക്കിങുമായി ബന്ധപ്പെട്ട അന്വേഷങ്ങള്‍ കൂടിയിട്ടുണ്ടെന്നും പുതിയ റദ്ദാക്കലുകള്‍ കുറഞ്ഞുവെന്നും ടൂറിസം അധികൃതര്‍ അറിയിച്ചു.

വയനാട് ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയ്ക്കാണ് നിപ്പ ആശങ്ക ഉയര്‍ത്തിയത്. ഇതിനിടെ മലബാര്‍ ടൂറിസം മീറ്റ് മാറ്റിവെയ്ക്കുകയും ചെയ്തു. ആശങ്കയൊഴിയുന്ന സാഹചര്യത്തില്‍ പൂജ, ദീപാവലി അവധി ദിനങ്ങളില്‍ കൂടുതല്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.