ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവെന്നുള്ള ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ഐ എം എ

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവെന്നുള്ള ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ഐ എം എ

തിരുവനന്തപുരം : കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ഐ എം എ. ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് നല്ലതെന്ന പ്രസ്താവനയാണ് ഐ എം എയെ ചൊടിപ്പിച്ചത്. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്നുമാണ് ഐ എം എ മന്ത്രിയാേട് ആവശ്യപ്പെട്ടത്.

ഹോമിയോ മരുന്നിന്റെ ഫലപ്രാപ്‍തിയെക്കുറിച്ച്‌ നടത്തിയ പഠനം ചൂണ്ടികാണിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച്‌ പേര്‍ മാത്രമേ വൈറസ് ബാധിതരായിട്ടുളളൂ. കൂടാതെ രോഗബാധിതരായവര്‍ക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നും പറഞ്ഞ മന്ത്രി ഐ സി എം ആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉളളതിനാല്‍ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.