ഗൾഫിൽ സംഘർഷം പുകയുന്നു: യുഎഇയിൽ മിസൈൽ പതിച്ച് ഒരു മരണം; ദുബായ് വിമാനത്താവള പരിസരത്തെ തീ അണച്ചു

ഗൾഫിൽ സംഘർഷം പുകയുന്നു: യുഎഇയിൽ മിസൈൽ പതിച്ച് ഒരു മരണം; ദുബായ് വിമാനത്താവള പരിസരത്തെ തീ അണച്ചു

അബുദാബി: ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ രൂക്ഷമാകുന്നു. അബുദാബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരു പാലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. ഇന്നലെ മാത്രം നാല് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ സേന തകർത്തത്. ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 142 ആയി.

ദുബായിൽ വിമാനത്താവള പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും സിവിൽ ഡിഫൻസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഉടൻ അണച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. വിമാന സർവീസുകൾ ഭാഗികമായി പുനസ്ഥാപിച്ചു.

ഇറാൻ ആക്രമണം നടന്ന ഫുജൈറ എണ്ണ സംഭരണ ശാലയിൽ നിന്ന് 80,800 ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ യാത്ര തിരിച്ചു. എണ്ണ നിറയ്ക്കുന്നതിനിടെ ഫുജൈറയിൽ ആക്രമണം ഉണ്ടായെങ്കിലും കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്.

ഖത്തറും സൗദിയും തങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ തകർത്തു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഒമാനിലെയും സൗദിയിലെയും തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ അമേരിക്ക നിർദ്ദേശം നൽകി.

യുഎഇയും സൗദിയും ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ പ്രവാസികളടക്കമുള്ളവരിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.