കൊച്ചി: അനില്‍ ആന്റണി പാര്‍ട്ടി മാറിയ തീരുമാനം എ.കെ ആന്റണിക്ക് വലിയ ഷോക്കായെന്ന് എലിസബത്ത് ആന്റണി. പ്രതിസന്ധി പരിഹരിക്കാനായി താന്‍ പ്രാര്‍ഥിച്ചെന്നും എലിസബത്ത് വ്യക്തമാക്കി. ഈ സാഹചര്യങ്ങളെല്ലാം എ.കെ ആന്റണി സൗമ്യതയോടെ തരണം ചെയ്തുവെന്നും എലിസബത്ത് ആന്റണി ആലപ്പുഴയിലെ 'കൃപാസനം ധ്യാന കേന്ദ്രത്തില്‍ സാക്ഷ്യം പറയവെ വ്യക്തമാക്കി.
അനില്‍ ആന്റണിയുടെ ലക്ഷ്യം കോണ്‍ഗ്രസ് രാഷ്ട്രീയമായിരുന്നുവെന്നും എലിസബ് ആന്റണി വെളിപ്പെടുത്തി. മകനായ അനിലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് എ.കെ ആന്റണി സഹായങ്ങളൊന്നും ചെയ്തില്ലെന്നും അവര്‍ പറഞ്ഞു. ഒരു സ്വകാര്യ യുട്യൂബ് ചാനലിനോടാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസിന്റെ ജയ്പുര്‍ ചിന്തന്‍ ശിബിരത്തില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരായ പ്രമേയം വന്നതോടെ അനിലിന്റെ പാര്‍ട്ടി പ്രവേശനത്തിന് തടസമായി. ഇതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തനിക്ക് വരാന്‍ സാധിക്കില്ലെന്ന കാര്യം അനിലിനെ നിരാശനാക്കി.
അതുകൊണ്ടു തന്നെ അനിലിന് വേണ്ടി താന്‍ പ്രാര്‍ഥനകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് പ ധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ച് അനില്‍ ആന്റണിയെ ബിജെപിയിലേക്ക് ചേര്‍ക്കുകയായിരുന്നുവെന്നും എലിസബത്ത് പറഞ്ഞു.
കോവിഡിന് ശേഷം എ.കെ ആന്റണിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. കാലുകള്‍ രണ്ടും തളര്‍ച്ച ബാധിച്ചത് പോലെയായി. രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയര്‍ ചെയ്താണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വന്നത്. കോവിഡിന് ശേഷം താന്‍ പ്രാര്‍ഥനാ ജീവിതത്തിലേക്ക് കടന്നുവെന്നും എലിസബത്ത് വ്യക്തമാക്കി.
പ്രാര്‍ഥനകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ആന്റണിയുടെ ആരോഗ്യം വീണ്ടെടുക്കാനും സ്ഥാനങ്ങള്‍ ലഭിക്കാനും സാധിച്ചുവെന്ന് എലിസബത്ത് തന്റെ സാക്ഷ്യത്തില്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.