ന്യൂയോര്‍ക്ക്: വരുന്ന 159 വര്‍ഷത്തിനുള്ളില്‍ ഭൂമിയെ ഇടിച്ച് തരിപ്പണമാക്കാന്‍ പാകത്തിനൊരു ഛിന്നഗ്രഹം എത്തുന്നു. എന്നാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള പദ്ധതികള്‍ നാസ തയ്യാറാക്കി. അതിന്റെ ഭാഗമായി 2020 ലാണ് ബെന്നുവെന്ന ഛിന്നഗ്രഹത്തിലേക്ക് നാസ ലസൈറിസ്-റെക്സ് എന്ന പേടകത്തെ അയച്ചത്. നാളെ പേടകത്തിന്റെ ദൗത്യത്തിന് പര്യവസാനമാകുകയാണ്.
ബെന്നുവില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി കുഞ്ഞന്‍ പേടകം ബഹിരാകാശത്ത് നിന്ന് പുറപ്പെട്ടിരുന്നു. നാളെ രാത്രിയോടെ പേടകം ഭൂമി തൊടുമെന്നാണ് വിവരം. രാത്രി 8.11 ന് അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന കാപ്സ്യൂള്‍ 8.25 ന് യൂട്ടോ മരുഭൂമിയിലെത്തും. ലക്ഷക്കണക്കിന് ദൂരം താണ്ടി ബെന്നുവില്‍ നിന്നുള്ള പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകള്‍ ഭൂമിയില്‍ പതിക്കും.
ഒസൈറിസ് റെക്സ് എന്ന പേടകത്തില്‍ ഘടിപ്പിച്ചാണ് ഈ ക്യാപ്സ്യൂളിനെ വിക്ഷേപിച്ചത്. പ്രധാന പേടകത്തിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് ബെന്നുവിലെ ചെറു ശിലാഭാഗങ്ങളും മറ്റും ശേഖരിച്ച് ക്യാപ്സ്യൂളിനുള്ളില്‍ അടച്ചാണ് ഭൂമിയിലേക്ക് യാത്ര പുറപ്പെട്ടത്. നാളെയാണ് ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന്റെ സങ്കീര്‍ണമായ ഘട്ടം സംഭവിക്കുക. പ്രധാന പേടകത്തില്‍ നിന്ന് വേര്‍പ്പെടുന്ന ക്യാപ്സ്യൂളിന്റെ ചരിവ് എങ്ങനയെന്ന് അനുസരിച്ചാകും ദൗത്യത്തിന്റെ വിജയം. ക്യാപ്സ്യൂളിന്റെ ചരിവ് കൂടുതലാണെങ്കില്‍ അത് തെന്നിമാറി തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ശൂന്യാകാശത്തേക്ക് വഴിമാറിയേക്കാം. ചരിവ് കുറവാണെങ്കില്‍ അത് അന്തരീക്ഷത്തില്‍ കത്തിയമരും.
ശരിയായ ചരിവിലാണ് ഇറങ്ങുന്നതെങ്കിലും അതിന്റെ വേഗം കാരണം തീഗോളമായാകും ക്യാപ്സ്യൂള്‍ അന്തരീക്ഷത്തിലൂടെ കടന്നുപോവുക. എന്നാല്‍ ഇതിനിടെ ഉണ്ടാകുന്ന ശക്തമായ ചൂടിനെ മറികടക്കാന്‍ കഴിയുന്ന തരത്തിലാണ് സാമ്പിളുകള്‍ സൂക്ഷിച്ചിട്ടുള്ളത്. നിശ്ചിത ഉയരത്തില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെയാകും വേഗത നിയന്ത്രിക്കുക. സുരക്ഷിതമായി ക്യാപ്സ്യൂള്‍ ഭൂമിയിലിറങ്ങുമെന്നാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.