കാസർകോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ളാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് മുഖേനയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചത്. കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുൾപ്പെടെയുളള നേതാക്കൾ പങ്കെടുത്തു. കേരളമുൾപ്പെടെയുളള 11 സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്.
അതിവേഗ ട്രെയിനിലൂടെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്തെ ജനങ്ങളെ തേടിയെത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ രാജ്യത്തിന്റെ പുരോഗതിയെയാണ് തുറന്ന് കാട്ടുന്നത്. രാജ്യത്ത് വന്ദേഭാരത് ട്രെയിനുകളുടെ ജനപ്രീതി ഉയർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സർവ്വീസ് നടത്തുന്ന 25 ട്രെയിനുകൾക്ക് പുറമെയാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ഒമ്പത് ട്രെയിനുകൾ. ഇത് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപ്പിലാക്കിയത്. 11 കോടിയിലധികം ജനങ്ങളാണ് ഇതുവരെ വന്ദേഭാരതിൽ യാത്ര ചെയ്തതെന്നും ഫ്ളാഗ് ഓഫ് കർമ്മം നിർവഹിക്കവെ പ്രധാനമന്ത്രി അറിയിച്ചു.
02631 എന്ന ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുളള ആദ്യ യാത്രയിൽ വിദ്യാർത്ഥികളുൾപ്പെടെയുളള തിരഞ്ഞടുക്കപ്പെട്ട അതിഥികളാണ് യാത്ര ചെയ്യുന്നത്. ഫ്‌ളാഗ് ഓഫ് ദിനത്തിൽ കായംകുളം, പയ്യന്നൂർ, തലശ്ശേരി ഉൾപ്പെടെയുളള മൂന്ന് സ്റ്റേഷനുകളിൽ പ്രത്യേക സ്റ്റോപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.