കുവൈറ്റ് ഓ ഐ സി സി ഓണപ്പൊലിമ 2023 സാംസ്‌കാരിക സമ്മേളനം വി ഡി സതീശൻ എം എൽ എ ഉദ്‌ഘാടനം നിർവഹിക്കും

കുവൈറ്റ് ഓ ഐ സി സി ഓണപ്പൊലിമ 2023 സാംസ്‌കാരിക സമ്മേളനം വി ഡി സതീശൻ എം എൽ എ ഉദ്‌ഘാടനം നിർവഹിക്കും

കുവൈറ്റ് സിറ്റി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഓ ഐ സി സി) കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓണപ്പൊലിമ-2023 ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 29 വെള്ളിയാഴ്ച്ച 'ഉമ്മൻ‌ചാണ്ടി നഗറിൽ' (അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ) നടത്തപ്പെടുന്നു.

ഓണപ്പൊലിമ 2023 നു മുന്നോടിയായി അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ ഓ ഐ സി സി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റ് ശാമുവേൽ ചാക്കോ കാട്ടുർകളരിക്കൽ ജനറൽ സെക്രട്ടറിമാരായ വർഗീസ് ജോസഫ് മാരാമൺ , ബി എസ് പിള്ള , ബിനു ചെമ്പാലയം ജോയ് ജോൺ തുരുത്തിക്കര , ട്രഷറർ രാജീവ് നാടുവിലേമുറി ,സെക്രട്ടറിമാരായ എം എ നിസാം, ജോയ് കരവാളൂർ , പബ്ലിസിറ്റി ജോ . കൺവീനർമാരായ ജോർജി ജോർജ് ,ലിബിൻ മുഴുക്കുന്ന് എന്നിവർ പങ്കെടുത്തു. ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന സാംസ്കാരിക സമ്മേളനം കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും. തദവസരത്തിൽ പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന് സ്വീകരണവും നൽകുന്നതായിരിക്കും. ദേശീയ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എ ഐ സി സി ഗ്ലോബൽ കമ്മറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കുന്നതാണ്.

പ്രശസ്ത സിനിമ പിന്നണി ഗായകരായ ലക്ഷ്മി ജയനും അരുൺ ഗോപനും നയിക്കുന്ന ഗാനമേള, ഡിലൈറ്റ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഇവെന്റ്സ്, ഡി കെ ഡാൻസ് വേൾഡിന്റെ ഡാൻസ്, തിരുവാതിര, ഒപ്പന, പുലികളി, വഞ്ചിപ്പാട്ട് എന്നിങ്ങനെ വിവിധങ്ങളായ കലാപരിപാടികൾ ഓണപ്പൊലിമ 2023 നോട് അനുബന്ധിച്ച് അരങ്ങിലെത്തുന്നു.
രണ്ടായിരം പേർക്കുള്ള വിപുലമായ ഓണസദ്യയും വിവിധ ജില്ലാ കമ്മറ്റികൾ പങ്കെടുക്കുന്ന അത്തപൂക്കള മത്സരവും ഉണ്ടായിരുക്കുന്നതാണെന്ന് സംഘാടക കമ്മറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.