കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: 5460 ഗ്രാം സ്വര്‍ണം പിടികൂടി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: 5460 ഗ്രാം സ്വര്‍ണം പിടികൂടി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ 5460 ഗ്രാം സ്വര്‍ണവുമായി അഞ്ചുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്നുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുള്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ കരിപ്പൂരിലെത്തിയത്.

റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീറും ദോഹയില്‍ നിന്നെത്തിയ അസീസും ക്യപ്‌സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണം ശരീരത്തിനുള്ളില്‍ സൂക്ഷിച്ചാണ് കടത്താന്‍ ശ്രമിച്ചത്. അസീസ് നാലു ക്യപ്‌സ്യൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചിരുന്നു.

ദുബായില്‍ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് സ്വര്‍ണം പൂശിയ പേപ്പര്‍ ഷീറ്റുകളിലാണ് സ്വര്‍ണം കടത്തിയത്. ഇത് ഇയാള്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞിരുന്നു.

കക്കട്ടില്‍ സ്വദേശി ലിഗേഷിനെ സി.ഐ.എസ്.എഫ് നേരത്തെ പിടികൂടിയിരുന്നു. കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്ന ലിഗേഷ് സ്വര്‍ണം പൊട്ടിക്കാനെത്തിയ സംഘവുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് സി.ഐ.എസ്.എഫാണ് ഇയാളെ പിടികൂടിയത്. ലിഗേഷിനെയും കസ്റ്റംസിന് കൈമാറി. സ്വര്‍ണം പൊട്ടിക്കാനെത്തിയ സംഘത്തിലെ പിടിയിലായ ഒരംഗത്തെ പൊലീസിനും കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.