യൂണിയന്‍ കോപ് കമ്മ്യൂണിറ്റി കോണ്‍ട്രിബ്യൂഷന്‍ 8.508 മില്യണ്‍ ദിര്‍ഹം കവിഞ്ഞു

യൂണിയന്‍ കോപ് കമ്മ്യൂണിറ്റി കോണ്‍ട്രിബ്യൂഷന്‍ 8.508 മില്യണ്‍ ദിര്‍ഹം കവിഞ്ഞു

ദുബായ്: ഈ വര്‍ഷം ഇതുവരെയുള്ള കമ്മ്യൂണിറ്റി കോണ്‍ട്രിബ്യൂഷന്‍ 8.508 മില്യണ്‍ ദിര്‍ഹം കവിഞ്ഞതായി യൂണിയന്‍ കോപ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളെ സഹായിക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി കോണ്‍ട്രിബ്യൂഷന് പ്രധാന്യം നല്‍കുന്ന ആദ്യ സ്വകാര്യ സംരംഭങ്ങളിലൊന്നാണ് യൂണിയന്‍ കോപ്.
തുടക്കം മുതല്‍ സാമൂഹികം, ആരോഗ്യം, സുരക്ഷ, ചാരിറ്റി, സ്‌പോര്‍ട്‌സ്, യുവതയ്ക്ക് വേണ്ടിയുള്ള പദ്ധതികള്‍ തുടങ്ങിയവയ്ക്ക് യൂണിയന്‍ കോപ് പിന്തുണ നല്‍കുന്നുണ്ട്.

ഈ വര്‍ഷം സാമ്പത്തികവും അല്ലാതെയുമുള്ള പിന്തുണ നല്‍കിയ സംഘടനകളില്‍ Mohammed Bin Rashid Establishment for SME Development, Khalifa Fund for Enterprise Development, The Mohammed bin Rashid Housing Establishment, Mohammed bin Rashid Al Maktoum Global Initiatives (1 Billion Meals Endowment) എന്നിവ ഉള്‍പ്പെടുന്നു.

ഇതുകൂടാതെ നാഷണല്‍ സര്‍വീസ് എംപ്ലോയീസിനും സര്‍ക്കാരിന്റെ മറ്റു വിഭാഗങ്ങള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സഹായം നല്‍കി. ഇതില്‍ ദുബായ് പോലീസ് ജനറല്‍ കമാന്‍ഡ്, ദുബായ് വിമന്‍സ് അസോസിയേഷന്‍ എന്നിവയും ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.