ഇംഫാല്‍: മണിപ്പൂരില്‍ മെയ്തി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഇംഫാലില്‍ പ്രതിഷേധക്കാരും പൊലീസു തമ്മില്‍ ഏറ്റുമുട്ടി. ഇന്ന് രാവിലെയോടെയാണ് പ്രതിഷേധം കൂടുതല്‍ ശക്തമായത്. പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ്, കണ്ണീര്‍വാതകവും പ്രയോഗിച്ചു.
കഴിഞ്ഞ ദിവസമാണ് രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. വനത്തിനുള്ളിലെ ഒരു ക്യാമ്പില്‍ ഇവര്‍ ഇരിക്കുന്നതാണ് ആദ്യ ചിത്രത്തില്‍ ഉള്ളത്. ഇത് സായുധ സംഘത്തിന്റെ ക്യാമ്പാണ്. പിന്നിലായി തോക്കേന്തിയവരെയും കാണാം. രണ്ടാമത്തെ ചിത്രത്തില്‍ ഇവരുടെ മൃതദേഹമാണ് ഉള്ളത്. ജൂലൈയില്‍ ഇവരെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു.
അതേസമയം ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ തലസ്ഥാന നഗരിയിലാകെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ വസതിയിലേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷാ സേന ഇവരെ തടഞ്ഞു. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള കാംഗ്ര കോട്ടയില്‍ പ്രതിഷേധം തുടര്‍ന്നിരുന്നു വിദ്യാര്‍ത്ഥികള്‍. പലയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.