ദുബായ്: സ്തനാർബുദം രഹിത സ്ക്രീനിംഗ് പുതിയ ഫോർമാറ്റിൽ പിങ്ക് കാരവൻ റൈഡ് അടുത്ത മാസം യുഎഇയിൽ ആരംഭിക്കും. യുഎഇയിലുടനീളമുള്ള പി.സി.ആർ ക്ലിനിക്കുകളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി ഫെബ്രുവരി മൂന്ന് മുതൽ മാർച്ച് 30 വരെയാണ് പരിശോധന. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും യുഎഇയിലെ എല്ലാവർക്കും സൗജന്യ സ്ക്രീനിഗും ക്ലിനിക്കൽ പരീക്ഷകളും വാഗ്ദാനം ചെയ്യുന്നതിനുമായി പിങ്ക് കാരവൻ റൈഡ് അടുത്ത മാസം ഏഴ് എമിറേറ്റുകളിലൂടെ വാർഷിക യാത്ര ആരംഭിക്കും.
മാമോഗ്രാം, ക്ലിനിക്കൽ ടെസ്റ്റ്, സ്വയം പരിശോധന പരിശീലന പരിപാടികൾ എന്നിവയാണ് സൗജന്യമായി നൽകുക. സ്തനാർബുദം നേരത്തെ കണ്ടെത്തുകയും തടയുകയുമാണ് ലക്ഷ്യം. എമിറേറ്റിൽനിന്നുമുള്ള കുതിര സവാരി ക്ലബുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയുള്ള പിങ്ക് കാരവൻ ബോധവത്കരണ പരിപാടി വളരെ ആവേശത്തോടെയാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്. കുതിരപ്പുറത്ത് റൈഡ് നടത്തി ആരോഗ്യപരിശോധനക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് വ്യത്യസ്തമായി ക്യാംപെയിൻ ഉന്നമിടുന്നത്. 10 വർഷത്തിനിടെ ഇത്തരത്തിൽ 75,000ത്തിലേറെ സൗജന്യ പരിശോധനകളാണ് രാജ്യത്തുടനീളം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.