ഒമാന്‍ എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് നേരിട്ടുള്ള വിമാന സര്‍വീസ് നാളെ മുതല്‍

ഒമാന്‍ എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് നേരിട്ടുള്ള വിമാന സര്‍വീസ് നാളെ മുതല്‍

മസ്‌കറ്റ്: ഒക്ടോബര്‍ ഒന്നു മുതല്‍ ഒമാന്‍ എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. 162 യാത്രക്കാര്‍ക്കുള്ള ബോയിങ് 737 വിമാനമാണ് സേവനത്തിന് ഉപയോഗിക്കുന്നത്.

ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 8.45നും ശനി ഉച്ചക്ക് 3.30നും വ്യാഴം വൈകിട്ട് 4.10നും തിരുവനന്തപുരത്തു നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടും. യാത്ര സമയം 3 മണിക്കൂര്‍ 45 മിനിറ്റ്.

മസ്‌കറ്റില്‍ നിന്ന് ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 2.20നും വ്യാഴം രാവിലെ 8.30നും ശനി രാവിലെ 9.10നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. യാത്ര സമയം 3 മണിക്കൂര്‍ 55 മിനിറ്റ്. ഇക്കോണമി ക്ലാസ് ശരാശരി നിരക്ക് 20,274 രൂപ, ബിസിനസ് ക്ലാസ് 67,800 രൂപ

നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ഒമാന്‍ എയര്‍ കൂടി വരുന്നതോടെ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വിമാന കമ്പനിയാകും ഇത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിദിനം 82 വിമാനങ്ങളിലായി ശരാശരി 12000 യാത്രക്കാര്‍ക്ക് യാത്ര നടത്തുന്നുണ്ട്. ഒമാനിലേക്ക് ഒരു വിമാനം കൂടി എത്തുന്നതോടെ ഇത് കൂടാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.