അന്തരിച്ച അമീർ ഇന്ത്യയുടെ ഉറ്റ സുഹൃത്ത് :പ്രധാനമന്ത്രി നരേന്ദ്രമോഡി

അന്തരിച്ച അമീർ ഇന്ത്യയുടെ ഉറ്റ സുഹൃത്ത് :പ്രധാനമന്ത്രി നരേന്ദ്രമോഡി

അന്തരിച്ച അമീർ ഇന്ത്യയുടെ ഉറ്റ സുഹൃത്ത് : പ്രധാനമന്ത്രി നരേന്ദ്രമോഡി

ന്യൂഡൽഹി : കുവൈറ്റ് അമീറിന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. H.H ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബ അറബ് ലോകത്തെ പ്രിയപ്പെട്ട നേതാവും ഇന്ത്യയുടെ ഉറ്റസുഹൃത്തും ആയിട്ടാണ് നരേന്ദ്ര മോഡി വിശേഷിപ്പിച്ചിരിക്കുന്നത്. "കുവൈത്ത് സ്റ്റേറ്റിലെ അമീറായ H.H ഷെയ്ഖ് സബ അൽ-അഹമ്മദ് അൽ-ജാബർ അൽ സബയുടെ നിര്യാണത്തിൽ എന്റെ ഹൃദയാദ്രമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഖത്തിന്റെ ഈ നിമിഷത്തിൽ ഞങ്ങളുടെ പ്രാർത്ഥനകൾ അൽ-സബ കുടുംബത്തോടൊപ്പവും ,കുവൈറ്റിലെ ജനങ്ങളോടൊപ്പവുമുണ്ട്. " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

ഇന്ത്യയും കുവൈറ്റും തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അന്തരിച്ച കുവൈറ്റ് അമീർ പ്രധാന പങ്കുവഹിച്ചുവെന്നും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു പ്രത്യേക പരിഗണന നൽകുന്നതിൽ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യൻ പ്രസിഡണ്ട് രാം നാഥ് കോവിന്ദും കുവൈത്തിന്റെ അമീറായ H.H ഷെയ്ഖ് സബ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബയുടെ നിര്യാണത്തിൽ അഗാധമായി ദുഖം രേഖപ്പെടുത്തി . അദ്ദേഹം മികച്ച രാഷ്ട്രതന്ത്രജ്ഞനും മനുഷ്യത്വമുള്ള നേതാവും ഇന്ത്യയുടെ ഉറ്റസുഹൃത്തും ആയിരുന്നു. അമീറിന്റെ കുടുംബത്തിനും കുവൈറ്റ് ജനതയ്ക്കും ഒപ്പം ഈ വേദനയിൽ പങ്കുചേരുന്നു എന്നും പ്രസിഡണ്ട് ട്വീറ്റ് ചെയ്തു. 

ചൊവ്വാഴ്ച അമേരിക്കയിൽ വച്ച് നിര്യാതനായ കുവൈറ്റ് അമീറിന്റെ ഭൗതീക ശരീരം ബുധനാഴ്‌ച കുവൈറ്റിൽ എത്തും.കുവൈത്ത്‌ എയർ വെയ്സിന്റെ പ്രത്യേക വിമാനത്തിലാണു അമീറിന്റെ ഭൗതിക ശരീരം എത്തുക .സംസ്കാര ചടങ്ങുകൾ അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.