'ഒരു കാരണവശാലും ബിജെപിയുമായി ഒത്തു പോകില്ല'; ദേവഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരള ഘടകം

 'ഒരു കാരണവശാലും ബിജെപിയുമായി ഒത്തു പോകില്ല'; ദേവഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരള ഘടകം

തിരുവനന്തപുരം: ബിജെപിയില്‍ ചേരുന്നില്‍ എച്ച്.ഡി ദേവഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരള ഘടകം. ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്നു പോകില്ലെന്ന് മാത്യു ടി. തോമസ് വ്യക്തമാക്കി. കേരള ഘടകത്തിന്റെ വികാരം ദേവഗൗഡ ഉള്‍ക്കൊണ്ടെന്നും അദ്ദേഹം പറഞ്ഞു.

2006 ലും ജെഡിഎസ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. ആ സമയത്തും കേരള ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നില്‍ക്കുകയായിരുന്നു. അതേ നിലപാട് ഇത്തവണയും തുടരുന്നുവെന്ന സൂചനയാണ് കേരള ഘടകം നല്‍കുന്നത്. ഈ മാസം ഏഴിന് ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും.

അമിത് ഷായെ എച്ച്.ഡി കുമാരസ്വാമി ഡല്‍ഹിയിലെത്തി കണ്ടതിന് പിന്നാലെയാണ് ജെഡിഎസിനെ എന്‍ഡിയിലേയ്ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ സ്വാഗതം ചെയ്തത്. ഇതേത്തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ച് മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസും ബിജെപിയും അടുത്തത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയാണ് സഖ്യ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്. എന്‍ഡിഎ വിപുലീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടും നിലനില്‍പ്പിന് മറ്റു വഴികളില്ലെന്ന ജെഡിഎസിന്റെ ബോധ്യവും സഖ്യ നീക്കം യാഥാര്‍ഥ്യമാക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.