കൊച്ചി; ഡല്‍ഹിയില്‍ പിടിയിലായ ഐ.എസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നുവെന്ന ഡല്‍ഹി പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലില്‍ നിന്നും കേരള പൊലീസ് വിവരങ്ങള്‍ തേടി.
അന്വേഷണത്തിന് കേരളാ ഇന്റലിജിന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാം വിഷയം നേരിട്ട് നേതൃത്വം നല്‍കും. ഡല്‍ഹിയില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ വന്നതിന്റെ തെളിവുകള്‍ ഡല്‍ഹി പൊലീസ് കേരളത്തിന് കൈമാറും. കേരള ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യും.
കേരളത്തിലെത്തിയ മുഹമ്മദ് ഷാനവാസ് വനമേഖലയില്‍ താമസിച്ചതായും ഐ.എസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കണ്ടെത്തിയതായും ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കി. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളില്‍ കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലനം നടത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി.
കേരളത്തിന് പുറമേ ധാര്‍വാഡ്, അഹമ്മദാബാദ് എന്നിവടങ്ങളിലും എത്തിയിരുന്നു. മൈനിങ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ഷാനവാസ് എന്ന ഷാഫി ഉസാമ ഭാര്യ ബസന്തി പട്ടേലിനെ ഇസ്ലാമിലേക്ക് മതം മാറ്റിയിരുന്നു. ഡല്‍ഹി പൊലീസ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി രണ്ട് പേരെ കൂടി പിടികൂടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.