ലോകമെമ്പാടുമുള്ള കോവിട് 19 ബാധയെത്തുടർന്ന് സാമൂഹ്യ ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽക്കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ ജനുവരി 3 ഞായറാഴ്ച തന്റെ സന്ദേശം നൽകിയത്.
ക്രിസ്മസിന് ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ച, തൊട്ടിലിലെ യേശുവിന്റെ ആർദ്രതയെക്കുറിച്ച് ധ്യാനിക്കാൻ മാർപാപ്പ എല്ലാവരെയും ആഹ്വാനം ചെയ്തു. ദൈവത്തെ വീടുകളിലേക്കും കുടുംബങ്ങളിലേക്കും ക്ഷണിക്കാൻ പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു. ഈ ഞായറാഴ്ചത്തെ ദൈവവചനം യേശുവിന്റെ ജീവിതത്തിലെ ഒരു ഏട് അല്ല. മറിച്ച് അവൻ ജനിക്കുന്നതിനു മുൻപ് അവനെക്കുറിച്ചു പറയുന്നതാണ്. വി യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖത്തിൽ പറയുന്നു,'ആദിയിൽ വചനം ഉണ്ടായിരുന്നു'.( യോഹ 1:1)ആദിയിൽ എന്ന അതെ വാക്കുതന്നെയാണ് ബൈബിളിലെ സൃഷ്ടികർമ്മത്തിന്റെ ആരംഭത്തിലും നാം കാണുന്നത്. ഈ സുവിശേഷഭാഗം നമ്മോടു പറയുന്നത് പ്രപഞ്ചത്തിനും സമയത്തിനും എല്ലാത്തിനും മുൻപായി അവൻ ഉണ്ടായിരുന്നു എന്ന സത്യം നാം മനസ്സിലാക്കണം എന്നാണ്. വി യോഹന്നാൻ യേശുവിനെ "വചനം"(വാക്ക് )എന്നാണ് വിശേഷിപ്പിക്കുന്നത്. പദങ്ങൾ ഉപയോഗിക്കുന്നത് ആശയവിനിമയത്തിനാണ്. സംസാരിക്കുന്നത് എപ്പോഴും മറ്റുള്ളവരോടാണ്, തനിച്ചല്ല. യേശു ആദിമുതൽ വചനം ആയിരുന്നു എന്നതിന്റെ അർത്ഥം ദൈവം നമ്മോട് ആദിമുതലേ സംസാരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. ദൈവമക്കളായിരിക്കുന്നതിന്റെ സൗന്ദര്യത്തെക്കുറിച്ചു പുത്രൻ നമ്മോട് പറയുന്നു.യഥാർത്ഥ വെളിച്ചമായ അവനിലൂടെ തിന്മയുടെ അന്ധകാരം നമ്മിൽനിന്ന് നീക്കുവാൻ അവൻ ആഗ്രഹിക്കുന്നു.യേശു ദൈവത്തിന്റെ നിത്യ വചനമാണ്. അവൻ എപ്പോഴും നമ്മോടു ആശയവിനിമയം നടത്തുവാൻ ആഗ്രഹിക്കുന്നു.
സുവിശഷത്തിൽ വചനം മാംസമായി തീർന്ന് നമ്മുടെ ഇടയിൽ വസിച്ചു എന്ന് നാം വായിക്കുന്നു. എന്തുകൊണ്ടാണ് സുവിശേഷകൻ 'മാംസം' എന്ന പ്രയോഗം ഉപയോഗിക്കുന്നത്? 'മനുഷ്യനായി ' എന്ന് പറയാൻ കഴിയുമായിരുന്നില്ല? എന്നിട്ടും സുവിശേഷകൻ മാംസം എന്ന പദം ഉപയോഗിക്കുന്നു. കാരണം അത് മനുഷ്യന്റെ എല്ലാ ബലഹീനതകളെയും സൂചിപ്പിക്കുന്നു. ദൈവം ദുർബലനായിത്തീർന്നു. അതിനാൽ മനുഷ്യന്റെ ദുർബലതയെ മനസ്സിലാക്കാൻ അവനു കഴിയും. ദൈവം മാംസംമായി മാറിയ നിമിഷം മുതൽ നമ്മുടെ ജീവിതത്തിൽ ഉള്ളതൊന്നും തന്നെ അവന് അന്യമല്ല. അവൻ നമ്മെ പരിഹസിക്കില്ല. അവനുമായി നമുക്ക് എല്ലാം പങ്കിടുവാൻ കഴിയും. ദൈവം നമ്മുടെ ബലഹീനതകളിലും കുറവുകളിലും നമ്മെ സ്നേഹിക്കുന്നു എന്ന് തെളിയിക്കുവാനാണ് വചനം മാംസമായി അവതരിച്ചത്. അവൻ മാംസമായി തീർന്നു. പക്ഷെ അവൻ ഒരിക്കലും പിന്നീട് അതിൽ നിന്ന് പിന്തിരിഞ്ഞിട്ടില്ല. നമ്മുടെ ജഡത്തിൽനിന്ന് തന്നെത്തന്നെ വേർപെടുത്തിയില്ല. മനുഷ്യന്റെ മാംസത്താൽ നിർമ്മിച്ച ശരീരവുമായി അവൻ എന്നേക്കും സ്വർഗത്തിലാണ്. അവിടന്ന് നമുക്കുവേണ്ടി ഏറ്റ മുറിപ്പാടുകൾ പിതാവിനെ കാണിക്കുന്നു. ഇതാണ് യേശു. മദ്ധ്യസ്ഥനായ അവിടന്ന് സ്വന്തം ശരീരത്താൽ സഹനത്തിൻറെ അടയാളങ്ങൾ പേറാൻ ആഗ്രഹിച്ചു. യേശു തന്റെ മാംസത്തോടുകൂടി പിതാവിന്റെ മുൻപിലാണ്. അവൻ നമ്മുടെ ഇടയിൽ വസിക്കാനാണ് വന്നതെങ്കിൽ അവൻ എന്താണ് നമ്മിൽനിന്ന് ആഗ്രഹിക്കുന്നത്? അത്, വലിയൊരു അടുപ്പമാണ്. നമ്മുടെ സന്തോഷങ്ങളും മോഹങ്ങളും ഭയങ്ങളും കഷ്ടപ്പാടുകളും പ്രതീക്ഷകളും അവനുമായി പങ്കുവയ്ക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു.അവനിലേക്ക് നമ്മുടെ ഹൃദയം തുറക്കാം.നമുക്ക് അവനോട് എല്ലാം പറയാം. പുൽത്തൊട്ടിലിൻ മുൻപിൽ നിശബ്ദമായി വ്യാപാരിച്ച് ദൈവത്തിന്റെ ആർദ്രത ആസ്വദിക്കാം. വചനം മാംസമായി മാറിയവനെ ഭയമില്ലാതെ നമ്മുടെ കുടുംബങ്ങളിലേക്ക് ക്ഷണിക്കാം.
ഹൃദയത്തിന്റെ വാതിലിൽ മുട്ടുന്ന യേശിവിനെ സ്വാഗതം ചെയ്യുവാൻ പ അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന ആശംസയോടുകൂടി പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു. അതിനുശേഷം പാപ്പാ, പുതിയ വർഷത്തിന്റെ ആശംസകൾ എല്ലാവർക്കും വീണ്ടും നേർന്നു. സ്വാർത്ഥതയും സുഖലോലുപതയും വെടിയാൻ പാപ്പാ ആഹ്വാനം ചെയ്തു. യാതനകളിലൂടെ കടന്നു പോകുന്ന എല്ലാ കുടുംബങ്ങളെയും പ്രത്യേകിച്ച്, ചെറിയ കുട്ടികളുള്ള അല്ലെങ്കിൽ ഒരു കുഞ്ഞിന്റെ ജനനം പ്രതീക്ഷിക്കുന്ന കുടുംബങ്ങളെയും പാപ്പാ സ്നേഹപൂർവ്വം അനുസ്മരിച്ചു. ജനനം എന്നും പ്രതീക്ഷയുടെ വാഗ്ദാനമാണെന്ന് പറഞ്ഞ പാപ്പാ ജനനം കാത്തിരിക്കുന്ന കുടുംബങ്ങളുടെ ഒപ്പം താനുണ്ടെന്ന് ഉറപ്പുനല്കുകയും പ്രസ്തുത കുടുംബങ്ങൾക്കയി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന് പ്രത്യേകം അഭ്യർത്ഥിക്കിക്കുകയും ചെയ്തു പാപ്പാ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26