റാസ് അല്‍ ഖൈമയില്‍ ജനുവരി മുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം

റാസ് അല്‍ ഖൈമയില്‍ ജനുവരി മുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം

ദുബായ്: യു.എ.ഇയിലെ റാസ് അല്‍ ഖൈമയില്‍ 2024 ജനുവരി ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ അനുവദിക്കില്ല. എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഈ വര്‍ഷം പുറപ്പെടുവിച്ച നിയമം അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും പ്രചാരവും അടുത്തവര്‍ഷം മുതല്‍ എമിറേറ്റില്‍ നിരോധിക്കും.

യു.എ.ഇയുടെ ദേശീയ സുസ്ഥിര ഡ്രൈവിന്റെ ഭാഗമായാണ് നടപടി. രണ്ടു വര്‍ഷത്തിനു ശേഷം, അതായത് 2026 ജനുവരിയില്‍ പ്ലാസ്റ്റിക് നിരോധനം കപ്പുകള്‍, പ്ലേറ്റുകള്‍, കട്ട്‌ലറികള്‍, കണ്ടെയ്‌നറുകള്‍, ബോക്‌സുകള്‍ തുടങ്ങിയ മറ്റ് ഉല്‍പ്പന്നങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. സ്പൂണുകള്‍, ഫോര്‍ക്കുകള്‍, കത്തികള്‍, ചോപ്സ്റ്റിക്കുകള്‍, സ്‌ട്രോകള്‍, സ്റ്റിററുകള്‍ എന്നിവയും നിരോധിക്കുന്നവയില്‍ ഉള്‍പ്പെടും.

അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ദുബായില്‍ ജൂലൈയിലും ഷാര്‍ജയില്‍ ഒക്ടോബറിലും അവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആവശ്യക്കാര്‍ക്ക് ബാഗ് ഒന്നിന്ന് 25 ഫില്‍സ് ഈടാക്കിയാണ് നിലവില്‍ ഇവ നല്‍കുന്നത്. ജനുവരി ഒന്ന് മുതല്‍ ഈ രണ്ട് ഏമിറേറ്റിലും ഉപയോഗം പൂര്‍ണമായി നിരോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.